General News

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ സര്‍പ്രൈസ് മൂവ്

Mon, Jun 19, 2017

Arabianewspaper 723
രാഷ്ട്രപതി സ്ഥാനാര്‍ത്ഥി; ബിജെപിയുടെ സര്‍പ്രൈസ് മൂവ്

മാധ്യമങ്ങളില്‍ അടുത്തിടെ ചര്‍ച്ചയായ പേരുകളൊന്നും ആയിരുന്നില്ല ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് പ്രഖാപിച്ച രാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ആദിവാസി നേതാവും ഝാര്‍ഖണ്ഡ് ഗവര്‍ണറുമായ ദ്രൗപതി മര്‍മുവോ, വിദേശ കാര്യ മന്ത്രി സുഷമ സ്വരാജോ ആയിരുന്നില്ല, ഏറ്റവും ഒടുവില്‍ പറഞ്ഞു കേട്ട മെട്രോ മാന്‍ ഇ ശ്രീധരനും ആയില്ല.


അധികം വാര്‍ത്തകളില്‍ ഒന്നും കേള്‍ക്കാത്ത വിവാദങ്ങള്‍ പെടാത്ത രാം നാഥ് കോവിന്ദ് എന്ന സ്ഥാനാര്‍ത്ഥിയുടെ പേര് അമിത് ഷാ പ്രഖ്യാപിക്കുമ്പോള്‍ ഡെല്‍ഹിയില്‍ മാധ്യമ സുഹൃത്തുക്കള്‍ പോലും ഇദ്ദേഹത്തിന്റെ മുഖം ഓര്‍മയില്‍ ചികയുകയായിരുന്നു.


2015 മുതല്‍ ബീഹാറില്‍ ഗവര്‍ണറായ രാംനാഥ് (71) ബിജെപിയുടെ ദലിത് മുഖമാണ്. ദലിത് മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായിരുന്ന ഇദ്ദേഹം 1994 ല്‍ രാജ്യസഭാ എംപിയായിരുന്നു. യുപിയില്‍ നിന്നുള്ള പ്രതിനിധിയായിരുന്നു.12 വര്‍ഷം എംപിയായിരുന്ന കാല ഘട്ടത്തില്‍ നിരവധി പാര്‍ലമെന്റിറി സമിതികളില്‍ അദ്ധ്യക്ഷനും അംഗവുമായിരുന്നു. മാര്‍ച്ച് 2006 ലാണ് അദ്ദേഹത്തിന്റെ കാലവധി അവസാനിച്ചത.്


1977 ജനതാ പാര്‍ട്ടിയുടെ ഭരണ കാലത്ത് ഡെല്‍ഹി ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്ലീഡറായിരുന്നു. പിന്നീട് 1980 മുതല്‍ 93 വരെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായിരുന്നു. 1971 ലാണ് ഡെല്‍ഹിയില്‍ അഭിഭാഷകനായി ജീവിതം ആരംഭിച്ചത്.


1993 ല്‍ സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങിയ രാം നാഥ് പിന്നീട് ബിജെപിയുടെ ദലിത് മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായി. ലക്‌നൗവിലെ ബിആര്‍ അംബേദ്കര്‍ സര്‍വ്വകലാശാലയിലെ ഭരണ സമിതി അംഗവും കൊല്‍ക്കൊത്ത ഐഐഎം ഡയറക്ടറുമായിരുന്നു. 2002 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഐക്യ രാഷ്ട്ര പൊതു സഭയില്‍ അഭിസംബോധന ചെയ്തിട്ടുമുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ