General News

ആരോപണ വിധേയന്‍ വിജലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലപ്പത്ത്

Mon, Jun 19, 2017

Arabianewspaper 568
ആരോപണ വിധേയന്‍ വിജലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലപ്പത്ത്

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി നിയമിച്ചത് വിവാദമാകുന്നു. വിജിലന്‍സ് എസ്പിയായിരുന്ന ആര്‍ സുകേശന്‍ വിരമിച്ച ഒഴിവിലേക്കായി ഇടത് അനുഭാവിയായ ബി അശോകനെ നിയമിച്ചതാണ് വിവാദമായത്.


സര്‍വ്വീസില്‍ നിന്നും പിരിച്ചു വിടണമെന്ന് പിഎസ് സി ശുപാര്‍ശ ചെയത ഉദ്യോഗസ്ഥനാണ് ബി അശോകന്‍, ഇതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിന് ഐപിഎസ് നിരാകരിച്ചിരുന്നു. എന്നാല്‍, പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ അശോകന് ഐപിഎസ് ശുപാര്‍ശ ചെയ്യുകയായിരുന്നു.


പാറ്റൂര്‍ ഭുമിയിടപാട്,.ടൈറ്റാനിയം. ബാര്‍ കോഴ, തച്ചങ്കരി കേസ് എന്നിവയെല്ലാം അന്വേഷിക്കുന്നത് ഈ സംഘമാണ്. ഇത്രയും സുപ്രധാനമായ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തില്‍ ബി അശോകനെ പോലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ വരുന്നതിനോട് വിജിലന്‍സിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ല.


അഞ്ചു തവണ അച്ചടക്ക നടപടി നേരിട്ടായളായ അശോകന് കീഴില്‍ ജോലി ചെയ്യാനാകില്ലെന്ന് കാണിച്ച് വിജിലന്‍സ് ഡിവൈഎസ്പി നന്ദനന്‍ പിള്ള അവധിയില്‍ പോയി,. തനിക്ക് ഇയാളുടെ കീഴില്‍ ജോലി ചെയ്യാനാകില്ലെന്ന് കാണിച്ച് അവധിയില്‍ പ്രവേശിക്കുകയായിരുന്നു.


നിരവധി നിര്‍ണായക കേസുകളുടെ കാര്യത്തില്‍ ഇതോടെ ശുഭാപ്തി വിശ്വാസം നഷ്ടപ്പെട്ടതായി പൊതുവെ വിമര്‍ശനം ഉയരുന്നുണ്ട്.


 

Tags : Vigilance 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ