General News

ജേക്കബ് തോമസിന് നിയമനം അപ്രധാന വകുപ്പില്‍

Mon, Jun 19, 2017

Arabianewspaper 259
ജേക്കബ് തോമസിന് നിയമനം അപ്രധാന വകുപ്പില്‍

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചിരുന്ന ജേക്കബ് തോമസ് ഐപിഎസിന് തിരികെ മടങ്ങിയെത്തിയപ്പോള്‍ ലഭിച്ചത്. അപ്രധാനമായ പദവി.


ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് ( ഐഎംജി) എന്ന സ്ഥാപനത്തില്‍ ഡയറക്ടറായാണ് നിയമനം. ഡിജിപി സെന്‍കുമാര്‍ ഈ മാസം വിരമിക്കാനിരിക്കെ സര്‍വ്വീസില്‍ ഏറ്റവും മുതിര്‍ന്നയാളാണ് ജേക്കബ് തോമസ്. എന്നാല്‍, മുന്‍ ധാരണ പ്രകാരം ഡിജിപിയുടെ ചുമതല ലോക് നാഥ് ബെഹ്‌റയ്ക്ക് മടക്കി നല്‍കാനാണ് സാധ്യത. വിജിലന്‍സ് ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കിയേക്കും.


തന്നെ ഏതു വകുപ്പില്‍ നിയമിക്കുന്നുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കാണിച്ച് ജേക്കബ് തോമസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. ടിപി സെന്‍കുമാര്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഡിജിപിയായി ചുമതലയേറ്റതിനെ തുടര്‍ന്നായിരുന്നു ജേക്കബ് തോമസ് ലോക് നാഥ് ബെഹറയ്ക്കായി സ്ഥാനം ഒഴിഞ്ഞ് അവധിയില്‍ പ്രവേശിച്ചത്.


വിജിലന്‍സില്‍ ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോയ ജേക്കബ് തോമസിനെതിരെ ഐഎഎസ് ലോബി രംഗത്തു വന്നിരുന്നു. കൂട്ടിലടച്ച തത്തയെ തുറന്നു വിട്ടുവെന്നായിരുന്നു ഇടതു മുന്നണി അധികാരത്തിലെത്തിയപ്പോള്‍ ജേക്കബ് തോമസിനെ വീണ്ടും വിജിസന്‍സ് മേധാവിയായി നിയമിച്ചതിനെ പരാമര്‍ശിച്ച് സിപിഎമ്മും മറ്റും പറഞ്ഞിരുന്നത്. എന്നാല്‍, താമസിയാതെ എല്‍ഡിഎഫ് സര്‍ക്കാരിനും ജേക്കബ് തോമസ് അനഭിമതനാകുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ