General News

ലണ്ടനില്‍ വീണ്ടും വാഹനമോടിച്ചു കയറ്റി ആക്രമണം : ഒരാള്‍ മരിച്ചു

Mon, Jun 19, 2017

Arabianewspaper 236
ലണ്ടനില്‍ വീണ്ടും വാഹനമോടിച്ചു കയറ്റി ആക്രമണം : ഒരാള്‍ മരിച്ചു

നോര്‍ത്ത് ലണ്ടനില്‍ ആള്‍ക്കുട്ടത്തിനിടയിലേക്ക് വാന്‍ ഓടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്. പള്ളിയില്‍ പാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയവരുടെ ഇടയിലേക്കാണ് വാന്‍ ഓടിച്ചു കയറ്റിയത്.


പരിക്കേറ്റ എട്ടു പേരുടെ നില ഗുരുതരമായി തുടരുന്നു. നിസാരമായി പരിക്കേറ്റവര്‍ക്ക് സംഭവ സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം ചികിത്സ നല്‍കി. 48 കാരനായ വാന്‍ ഡ്രൈവറെ പോലീസ് പിടികൂടിയിട്ടുണ്ട്,.


വിദ്വേഷ ആക്രമണമാണിതെന്ന് സൂചനയുണ്ട്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. ഇയാളുടെ മാനസിക നില തകരാറിലാണെന്നാണ് പോലീസ് പറയുന്നത്.


ഭീകരാക്രമണത്തിന് സമാനമായാണ് പോലീസ് ഇതിനെ കാണുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരെസ മെ പറഞ്ഞു,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ