General News

ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു

Sun, Jun 18, 2017

Arabianewspaper 266
ഹോക്കി വേള്‍ഡ് ലീഗില്‍ ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു
ഹോക്കി വേള്‍ഡ് ലീഗ് സെമി -ഫൈനല്‍ 2017 ഇന്ത്യ പാക്കിസ്ഥാനെ 7-1 ന് തകര്‍ത്തു. ബദ്ധ വൈരികളായ പാക്കിസ്ഥാനെതിരെ ആധീകാരിക വിജയമാണ് ഇന്ത്യ നേടിയത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം വിജയമാണി്ത്. ടൂര്‍ണമെന്റിലെ ക്വാര്‍ട്ടറില്‍ ഇന്ത്യ പ്രവേശിച്ചു,

ഗ്രൂപ്പ് ബിയില്‍ ഇന്ത്യ ഒമ്പതു പോയിന്റുമായി ചാമ്പ്യന്‍മരായാണ് മുന്നേറുന്നത്. അതേസമയം, ഒരു മത്സരവും വിജയിക്കാന്‍ കഴിയാതിരുന്ന പാക്കിസ്ഥാന് പോയിന്റൊന്നും ലഭിച്ചില്ല. ആറാം സ്ഥാനത്താണ് ഇവര്‍,

ചൊവ്വാഴ്ച ഇന്ത്യ നെതര്‍ലാന്‍ഡ്‌സിനെ നേരിടും. പാക്കിസ്ഥാന്റെ അടുത്ത എതിരാളികള്‍ സ്‌കോട്‌ലാന്‍ഡാണ്.

നേരത്തെ, മത്സരത്തില്‍ ഹര്‍മന്‍ പ്രീത് സിംഗ് (13,33 മിനിട്ടുകളിലും) തല്‍വീന്ദര്‍ സിംഗ് (21 , 24) അക്ഷദീപ് സിംഗ് ( 47, 59) എന്നിവര്‍ രണ്ടു വീതം ഗോളുകളും, പ്രദീപ് മോര്‍ (49) ഒരു ഗോളും നേടി. ആദ്യ പത്തു മിനിട്ടില്‍ പാക്കിസ്ഥാന്‍ പെനാള്‍ട്ടി ഷോട്ട് ഗോളാക്കി മാറ്റിയതൊഴിച്ചാല്‍ മത്സരത്തില്‍ ഒരു മുന്നേറ്റവും നടത്താന്‍ ഇവര്‍ക്കായില്ല,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ