General News

ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്

Sun, Jun 18, 2017

Arabianewspaper 239
ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാന്

ചാമ്പ്യന്‍സ് ട്രോഫിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പട്ടു. ഇംഗ്ലണ്ടിലെ ഓവല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ 180 റണ്‍സിനാണ് പരാജയപ്പെട്ടത്.


ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയ ലക്ഷ്യമേകി. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ പതറി. 30.3 ഓവറില്‍ ഇന്ത്യ 158 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.


ഹാര്‍ദ്ദിക് പാണ്ഡ്യെ നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് (75) ഇന്ത്യയെ നൂറുകടത്തിയത്. രവീന്ദ്ര ജഡേജ (1%) യും പാണ്ഡ്യെക്ക് പിന്തുണ നല്‍കിയെങ്കിലും വിജയം ഏറെ അകലെയായിരുന്നു. രോഹിത് ശര്‍മ (0) നായകന്‍ വിരാട് കോഹ് ലി (5) ധോണി (4) എന്നിവര്‍ ആരാധകരെ നിരാശരാക്കി.


ശിഖര്‍ ധവാന്‍ (21) യുവരാജ് സിംഗ് (21), എന്നിവര്‍ പൊരുതാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല.


പാക്കിസ്ഥാന് വേണ്ടി നാലാം ഏകദിനം കളിക്കുന്ന ഫഖാര്‍ സമന്‍ നേടിയ 106 പന്തില്‍ 114 റണ്‍സാണ് ഇന്ത്യയ്ക്ക് വിനയായത്. അസര്‍ അസര്‍ അലി (50) ബാബര്‍ അസം( 46) മുഹമദ് ഹഫീസ് (57) എന്നിവരും മികച്ച ബാറ്റിംഗ് പ്രകടനം നടത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ