General News

രാഷ്്രപതി തിരഞ്ഞെടുപ്പ് ; അമിത് ഷായുടെ നിര്‍ദ്ദേശം ഉദ്ദവ് ഠാക്കറെ തള്ളി

Sun, Jun 18, 2017

Arabianewspaper 191
രാഷ്്രപതി തിരഞ്ഞെടുപ്പ് ; അമിത് ഷായുടെ നിര്‍ദ്ദേശം  ഉദ്ദവ് ഠാക്കറെ തള്ളി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനര്‍ത്ഥിയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ബിഡെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ശിവസേന മേധാവി ഉദ്ധവ് ഠാക്കറെയെ കാണാന്‍ എത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസും അമിത് ഷായ്‌ക്കൊപ്പം ഉണ്ടായിരുന്നു.


രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ ചുമതല പ്രധാനമന്ത്രിക്ക് നല്‍കണമെന്ന അമിത് ഷായുടേ നിര്‍ദ്ദേശത്തോട് ഉദ്ധവ് ഠാക്കറെ യോജിച്ചില്ലെന്നാണ് ശിവസേന വൃത്തങ്ങള്‍ നല്‍കുന്ന സൂചന.


കഴിഞ്ഞ രണ്ടു വട്ടവും രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനാണ് ശിവസേന വോട്ടു ചെയ്തിരുന്നത്. ഇക്കുറിയും ശിവസേന ബിജെപി നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യില്ലെന്നാണ് സൂചനകള്‍.


രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ശിവസേന സഖ്യ കക്ഷിയെന്ന നിലയില്‍ വോട്ടു ചെയ്യില്ലെന്നും സ്വതന്ത്രമായി വോട്ടു ചെയ്യുമെന്നും നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെ രാഷ്ട്പതിയാക്കണമെന്നാണ് ശിവസേന നേരത്തെ നിര്‍ദ്ദേശിച്ചത്. . രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മോഹന്‍ ഭാഗവത് ഇതിനു പിന്നാലെ വ്യക്തമാക്കി.


മോഹന്‍ ഭാഗവത് മത്സരിക്കില്ലെങ്കില്‍ കാര്‍ഷിക ശാസ്ത്രജ്ഞനായ 91 വയസുള്ള എംഎസ് സ്വാമി നാഥനെ മത്സരിപ്പിക്കണമെന്നാണ് കഴിഞ്ഞ ദിവസം ശിവസേന അഭിപ്രായപ്പെട്ടത്.


പ്രതിപക്ഷ നേതാക്കളുമായി ബിജെപി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥിയെ ആദ്യം പ്രഖ്യാപിക്കു എന്നിട്ടാകാം ചര്‍ച്ച എന്ന നിലപാടാണ് കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുള്ളത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ