General News

പുതുവൈപ്പിനില്‍ പ്രതിഷേധക്കാരെ പോലീസ് തല്ലിച്ചതച്ചു

Sun, Jun 18, 2017

Arabianewspaper 305
പുതുവൈപ്പിനില്‍ പ്രതിഷേധക്കാരെ പോലീസ് തല്ലിച്ചതച്ചു
പുതുവൈപ്പില്‍ എല്‍പിജി പ്ലാന്റിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തില്‍ സംഘര്‍ഷം. ഐഒസി പ്ലാന്റിനു മുന്നിലെ ബാരിക്കേഡിലേക്ക് ഇരച്ചു കയറാന്‍ ശ്രമിച്ച നാട്ടുകാരെയാണ് പോലീസ് ലാത്തി ചാര്‍ജ് ചെയ്തത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന സമരക്കാര്‍ക്ക് നേരെ പൊടുന്നനെ പോലീസ് ലാത്തി വീശുകയായിരുന്നു.

ഇതോടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ചിതറിയോടി. അടിയേറ്റു കിടന്ന പലരും ചോര ഒലിപ്പിച്ചും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

സമര പ്രദേശത്തുനിന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍, കുടുതല്‍ ശക്തമായ പ്രതിഷേധവുമായി സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ അവസരമൊരുക്കാമെന്നും അതുവരെ എല്‍പിജി പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാമെന്നും മന്ത്രി മെഴ്‌സിക്കുട്ടിയമ്മ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

ഒരു ദിവസം സമരം നിര്‍ത്തിവെയ്‌ച്ചെങ്കിലും മന്ത്രിയുടെ ഉറപ്പു ലംഘിച്ച് ഇന്ന് രാവിലെ പ്ലാന്റിന്റെ പ്രവര്‍ത്തനം പോലീസ് സാന്നിദ്ധ്യത്തില്‍ പുരനരാംഭിക്കുകയാണ് ഉണ്ടായത്. ഇതറിഞ്ഞ നാട്ടുകാര്‍ തടിച്ചു കൂടി. ഇവരെയാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍്ക്കുന്ന പുതുവൈപ്പില്‍ എല്‍പിജി പ്ലാന്റ് നിര്‍മിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും ഇവിടെ നിന്ന് ഇത് മാറ്റി സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം,.

കൊച്ചി ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് ലാത്തി ചാര്‍ജ് നടത്തിയത്. ഇതിനു മുമ്പ് ചാലക്കുടിയിലെ പ്രതിഷേധ മാര്‍ച്ചിനിടേയും യതീഷ് ചന്ദ്ര വൃദ്ധരെയും വഴിയാത്രയ്ക്കാരെയും തല്ലിച്ചതച്ചത് വിവാദമായിരുന്നു.

സമരക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐയുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അരിയിച്ചു.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ