General News

മണ്‍സൂണ്‍ ഓഫറുമായി എയര്‍ലൈനുകള്‍ 706 രൂപയ്ക്ക് പറക്കാം

Sun, Jun 18, 2017

Arabianewspaper 250
മണ്‍സൂണ്‍ ഓഫറുമായി എയര്‍ലൈനുകള്‍ 706 രൂപയ്ക്ക് പറക്കാം

രാജ്യത്ത് മണ്‍സൂണ്‍ എത്തിയതോടെ എയര്‍ലൈനുകള്‍ ഓഫ് സീസണില്‍ നിരക്ക് കുത്തനെ കുറച്ചു. അഭ്യന്തര വിനോദ സഞ്ചാരത്തില്‍ ഇടിവു വരുന്ന സമയമാണിത്. എന്നാല്‍, നിരക്കുകള്‍ കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കുകയാണ് വിവിധ എയര്‍ ലൈനുകള്‍,


യാത്രക്കാരുടെ തിരക്കില്ലാത്ത വിവിധ സ്ഥലങ്ങളിലേക്ക് വന്‍ ഡിസ്‌കൗണ്ടാണ് എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള എയര്‍ ലൈനുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളുടെ പട്ടിക പുറത്തു വന്നു കഴിഞ്ഞു.


എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവരാണ് ഇപ്പോള്‍ വമ്പന്‍ ഓഫറുകളുമായി രംഗത്ത് എത്തിയിരിക്കുന്നവര്‍,


തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ ടിക്കറ്റുകള്‍ 706 രൂപ മുതലാണ്. ഇത് എല്ലാ നികുതികളും അടക്കമുള്ള നിരക്കാണ്. ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 20 വരെയുള്ള സമയത്ത് യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ നിരക്ക് ലഭ്യമാകുക. ജൂണ്‍ 21 ന് മുമ്പ് ബുക്കു ചെയ്യുന്നവര്‍ക്കാണ് ഈ നിരക്കു പദ്ധതി ബാധകമാകുക എന്നും എയര്‍ ഇന്ത്യ പറയുന്നു.


എയര്‍ ഇന്ത്യക്ക് പിന്നാലെ സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നീ എയര്‍ ലൈനുകളും സമാനമായ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്,. ജൂണ്‍ 18 ന് ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ നിരക്കുകള്‍ ബാധകം.


 


 

Tags : monsoon 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ