General News

പനിയും, പകര്‍ച്ചവ്യാധിയും : ചികിത്സ തേടി ആയിരങ്ങള്‍

Sun, Jun 18, 2017

Arabianewspaper 481
പനിയുംm പകര്‍ച്ചവ്യാധിയും: ,ചികിത്സ തേടി ആയിരങ്ങള്‍

സംസ്ഥാനത്ത് മഴക്കാലമായതോടെ പനിയും മഞ്ഞപ്പിത്തം, അഞ്ചാം പനി എന്നിവ ഉള്‍പ്പടെയുള്ള രോഗം മൂലം 19,000 പേര്‍ ഇന്നലെ മാത്രം ചികിത്സ തേടി വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തി,. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തിയവരുടെ കണക്കു കൂടി പരിശോധിച്ചാല്‍ ഒരു ലക്ഷത്തോളം പേര്‍ ശനിയാഴ്ച എത്തിയതായാണ് അനൗദ്യോഗിക വിവരം.


എച്ച്1 എന്‍1 ബാധയുള്ളവരുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. ഡെങ്കിപനി ബാധിച്ച് ഇന്നലെ മാത്രം മരിച്ചവര്‍ അഞ്ചു പേരാണ്. ശനിയാഴ്ച 138 പേര്‍ക്ക് ഡെങ്കിപനിക്ക് ചികിത്സ തേടിയെത്തി.


എറണാകുളത്തും, കോഴിക്കോടും കൊല്ലത്തും എച്ച് 1 എന്‍1 പനി മൂലം മരണം ഉണ്ടായി. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലാണ് പനി ബാധ ഏറെയുള്ളത്.


തിരവനന്തപുരത്ത് എലിപ്പനിയും കൊച്ചിയില്‍ മലേറിയയും സ്ഥീരികരിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മഞ്ഞപ്പിത്തവും കുട്ടികളെ ബാധിക്കുന്ന അഞ്ചാം പനിയും പിടി മുറുക്കിയിട്ടുള്ളത്.

Tags : dengue  Fever 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ