General News

ചാമ്പ്യന്‍സ് പോരാട്ടത്തിന് കളമൊരുങ്ങി

Sun, Jun 18, 2017

Arabianewspaper 185
ചാമ്പ്യന്‍സ് പോരാട്ടത്തിന് കളമൊരുങ്ങി

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളെ തിരഞ്ഞെടുക്കുന്ന പോരാട്ടത്തിന് കളമൊരുങ്ങി. ബദ്ധ വൈരികളായ പാക്കിസ്ഥാനുമായി ഇന്ത്യ ഒരിക്കല്‍ കൂടി കൊമ്പു കോര്‍ക്കുകയാണ്.


ഇരു രാജ്യങ്ങളിലേയും നൂറു കോടിയോളം വരുന്നവര്‍ ഈ മത്സരത്തിലെ വിജയി ആരാണെന്ന് അറിയാന്‍ ആഗ്രഹിക്കുന്നുണ്ടാകും. ക്രിക്കറ്റിനോട് താല്‍പര്യമില്ലാത്തവര്‍ പോലും ഇന്ന് കണ്ണും കാതും കൂര്‍പ്പിക്കുന്നത് മത്സര ഫലം എന്തായി എന്നറിയാനാണ്.


ഞായറാഴ്ച ലണ്ടനിലെ ഓവലിലാണ് മത്സരം. നിലവിലെ ജേതാക്കളായ ഇന്ത്യക്കാണ് മുന്‍ തൂക്കം. പാക്കിസ്ഥാന്‍ ആദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തുന്നത്.


പത്തു വര്‍ഷം മുമ്പ് ഇരുവരും കൊമ്പുകോര്‍ത്ത ലേകകപ്പ് മത്സരമാണ് ഇപ്പോള്‍ ഏവരുടേയും മനസിലുള്ളത്.


ജൂണ്‍ നാലിന് എഡ്ജ്ബാസ്റ്റണിലെ ഇരുവരുടേയും ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കുമെന്നാണ് പാക്കിസ്ഥാന്‍ ആരാധകര്‍ പോലും കരുതുന്നത്. ഇന്ത്യ അപാര ഫോമിലാണെന്നതാണ് ഇതിനു കാരണം.


124 റണ്‍സിന് പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക് കലാശക്കളിയില്‍ കാര്യമായ വെല്ലുവിളി പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നില്ല. അതേസമയം, ഇന്ത്യയോട് ഏറ്റുമുട്ടി പരാജയം രുചിച്ച പാക്കിസ്ഥാന്‍ പകയോടെയാകും ഇക്കുറി കളിക്കെത്തുകയെന്ന് ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതുവരെയുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാന് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ