General News

അമേരിക്കന്‍ യുദ്ധക്കപ്പലും ഫിലിപ്പൈന്‍സ് ചരക്കു കപ്പലും കൂട്ടിയിടിച്ചു

Sat, Jun 17, 2017

Arabianewspaper 473
അമേരിക്കന്‍ യുദ്ധക്കപ്പലും ഫിലിപ്പൈന്‍സ് ചരക്കു കപ്പലും കൂട്ടിയിടിച്ചു

അമേരിക്കന്‍ യുദ്ധക്കപ്പലും ഫിലിപ്പൈന്‍സ് പതാകയുള്ള ചരക്കു കപ്പലുകളും ജപ്പാന്‍ തീരത്ത് കൂട്ടിമുട്ടി. യുഎസ് കപ്പലില്‍ ഉണ്ടായിരുന്ന ആറോളം സൈനികരെ കാണാതായതായി റിപ്പോര്‍ട്ടുകളുണ്ട്.


ജപ്പാന്‍ തീരമായ യൊകൊസുകയ്ക്ക് അടുത്താണ് കൂട്ടിയിടി ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമെന്ന് ജാപനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വിവരം അറിഞ്ഞ ജപ്പാന്റെ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു,. ഒരു യുഎസ് നാവികനെ രക്ഷപ്പെടുത്തിയാതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. എസിഎക്‌സ് ക്രിസ്റ്റല്‍ എന്ന കാര്‍ഗോ കപ്പലാണ് അപകടത്തില്‍പ്പെട്ടത്. 29,000 ടണ്‍ ഭാരമുണ്ടായിരുന്ന കപ്പലിന് യുഎസ് കപ്പലിന്റെ മൂന്നിരിട്ടി വലുപ്പവുമുണ്ട്.


യുഎസ്എസ് ഫിറ്റസ്‌ജെറാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് കാര്‍ഗോ കപ്പലുമായി കൂട്ടിയിടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് യുദ്ധക്കപ്പല്‍ മുങ്ങുകയാണെന്ന് സൂചനയുണ്ട്. കപ്പലിലുള്ളവരെ രക്ഷപ്പെടുത്താന്‍ ജപ്പാന്‍ കോസ്റ്റുഗാര്‍ഡ് ശ്രമം തുടരുന്നുണ്ട്,.

Tags : U.S. Navy 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ