General News

സ്വകാര്യ-പൊതു മേഖലകളില്‍ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Sat, Jun 17, 2017

Arabianewspaper 269
സ്വകാര്യ-പൊതു മേഖലകളില്‍ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ഈദ് പെരുന്നാള്‍ അവധി ദിനങ്ങള്‍ യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. പൊതു മേഖലയ്ക്ക് ജൂണ്‍ 24 മുതല്‍ അവധിയായിരിക്കും. അതേസമയം, സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ഈദിന്റെ ആദ്യ രണ്ടു ദിനങ്ങളായിരിക്കും അവധി.


ഈദ് പെരുന്നാള്‍ ജൂണ്‍ 25 ഞായറാഴ്ചയാണെങ്കില്‍ ജൂണ്‍ 27 ചൊവ്വാഴ്ച വരെ അവധിയായിരിക്കും. 28 ബുധനാഴ്ചയായിരിക്കും അടുത്ത പ്രവൃത്തി ദിവസം.


അതേസമയം, ഈദ് ജൂണ്‍ 26 തിങ്കളാഴ്ചയാണെങ്കില്‍ ജൂലൈ രണ്ട് ഞായറാഴ്ചയായിരിക്കും അടുത്ത പ്രവൃത്തി ദിനമെന്ന് ഫെഡറഡ അഥോറിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇങ്ങിനെ സംഭവി്ച്ചാല്‍ പൊതു മേഖലയ്ക്ക് ഒമ്പതു ദിവസത്തോളം അവധി ലഭിക്കും. 22 വ്യാഴാഴ്ചയ്ക്കു ശേഷം ജൂലൈ രണ്ടിന് ജോലിക്ക് ഹാജരായാല്‍ മതി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ