General News

കുമ്മനത്തെ നൈസ് ആയി വെട്ടിമാറ്റി പിണറായിയുടെ പോസ്റ്റ്

Sat, Jun 17, 2017

Arabianewspaper 298
കുമ്മനത്തെ നൈസ് ആയി വെട്ടിമാറ്റി പിണറായിയുടെ പോസ്റ്റ്

കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ട്രെയിന്‍ യാത്ര നടത്തിയതിന്റെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കുടെയാത്ര ചെയ്തവരില്‍ നിന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം ാേജശേഖരനെ എഡിറ്റ് ചെയ്തു കളഞ്ഞത് ചര്‍ച്ചയായി


കുമ്മനം രാജശേഖരന് പ്രധാനമന്ത്രിയുടെ കൂടെ യാത്ര ചെയ്യുന്നതിന് ലഭിച്ച അനുവാദത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. മെട്രോ റെയില്‍ വേയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത കുറ്റത്തിന് കുമ്മനത്തെ പിടിച്ച് പിഴയടപ്പിക്കണമെന്നും യാതൊരു റോളുമില്ലാതിരുന്നിട്ടും ഉളുപ്പില്ലാതെ ഇവരുടെ കൂടെ ഇരുന്നുവെന്നും മറ്റുമുള്ള ആക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.


ഇതിനിടയിലാണ് കുമ്മനത്തെ വെട്ടിമാറ്റി മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് പേജുകളില്‍ ചിത്രം പോസ്റ്റ് ഇട്ടത്. എന്നാല്‍, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും കു്മമനത്തെ ഒഴിവാക്കിയിട്ടുണ്ട്. ഇത് ബോധപൂര്‍വമാണോ എന്നറിയില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.


കുമ്മനത്തെ വെട്ടി മാറ്റിയത് മുഖ്യമന്ത്രിയുടെ ഉപദേശകരാണെന്നും ഇത് സിപിഎമ്മിന്റെ വെറുപ്പും വിദ്വേഷവുമാണ് വെളിവാക്കുന്നതെന്ന് കാണിച്ച് ബിജെപി അനുഭാവികളും രംഗത്ത് എത്തി.





Tags : CM Pinarai 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ