Troll Today News

കുമ്മനം ഇടപെട്ട് എല്ലാം ശരിയാക്കിയപ്പോള്‍

Sat, Jun 17, 2017

Arabianewspaper 4147
കുമ്മനം ഇടപെട്ട് എല്ലാം ശരിയാക്കിയപ്പോള്‍

കൊച്ചി മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകാന്‍ 18 വര്‍ഷം വേണ്ടി വന്നു. മുഖ്യമന്ത്രി നായനാരുടെ കാലത്ത് ആലോചന തുടങ്ങിയതാണ്. മൂന്നു വര്‍ഷം കൊണ്ട് പണി തീരാവുന്നതാണ് 13 കിലോ മീറ്റര്‍ ദൂരം മാത്രമുള്ള ആദ്യ ഘട്ടം. എങ്കിലും 128 തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെടുത്തിയ രാഷ്ട്രീയക്കാര്‍ ഇത് നാലു വര്‍ഷത്തേക്ക് നീളാന്‍ ഇടയാക്കി.


ഈ 128 ദിനങ്ങള്‍ കൂടി ലഭിച്ചിരുന്നുവെങ്കില്‍ കൊച്ചി മെട്രോയ്ക്ക് അതൊരു പൊന്‍ തുവലാകുമായിരുന്നു. ഇത്രയും ദിനങ്ങള്‍ നഷ്ടപ്പെട്ടിട്ടും റെക്കോര്‍ഡ് വേഗതയില്‍ പൂര്‍ത്തികരിക്കാന്‍ സാധിച്ചത് മെട്രോ മാന്‍ ശ്രീധരന്റെ കഴിലു തന്നെയാണെന്ന് ഏവരും സമ്മതിക്കും. ഉദ്ഘാടന വേളയിലെ നിറഞ്ഞ സദസിലെ കയ്യടി ശ്രീധരനുള്ള അംഗീകാരമായി മാറി. വേദിയില്‍ മറ്റെല്ലാവരേക്കാളും തിളങ്ങിയതും ശ്രീധരന്‍ തന്നെയായിരുന്നു.


1999 ജൂലൈയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കൊച്ചിയിലെ മെട്രോ സാധ്യതയെ കുറിച്ച് പഠനം നടത്താന്‍ തീരുമാനിച്ചിരുന്നു. അന്നു ഡെല്‍ഹി മെട്രോയുടെ മേധാവിയായ ഇ ശ്രീധരനെയാണ് നായനാര്‍ ഉപദേശനത്തിനായി സമീപിച്ചത്. പിന്നീട് ആന്റണി., ഉമ്മന്‍ ചാണ്ടി, വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ തുടങ്ങിയവരുടെ കരസ്പര്‍ശം ഏറ്റുവാങ്ങിയാണ് മെട്രോ എത്തിയത്.


വാജ് പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ മുതല്‍ കേന്ദ്രത്തില്‍ നിന്നും അനുകൂലമായ സമീപനവും ലഭിച്ചു, പത്തു വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മന്‍ മോഹന്‍ സിംഗും ഇതിനായി സഹായിച്ചു,. മെട്രോ റെയില്‍ നിര്‍മാണം തുടങ്ങിയ ശേഷം മൂന്നു വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തില്‍ ഉള്ള മോഡി സര്‍ക്കാരും പദ്ധതിയോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.


സര്‍ക്കാരുകള്‍ എല്ലായ്‌പ്പോഴും തുടര്‍ച്ചയായിരിക്കും. വി എസ് അച്യുതാനന്ദന് തറക്കല്ലിടാന്‍ കഴിയാതിരുന്നതാണ് തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടിക്ക് സാധിച്ചത്. എന്നാല്‍, ട്രയല്‍ റണ്ണിന് പച്ച കൊടി വീശാനെ ഉമ്മന്‍ ചാണ്ടിത്ത് കഴിഞ്ഞുള്ളു.


അടുത്ത മുഖ്യമന്ത്രിയായി വന്ന പിണറായി വിജയനും പ്രധാനമന്ത്രിയായ മോഡിക്കുമാണ് യഥാര്‍ത്ഥ ഉദ്ഘാടനത്തിന് അവസരം ലഭിച്ചത്.


മെട്രോയുടെ പിതൃത്വം ഏറ്റെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും വന്‍ മത്സരമാണ് കാഴ്ചവെച്ചത്. ഇതില്‍ ഒരു റോളും നേരിട്ട് ഇല്ലാത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പെരുമാറ്റം പലരേയും അതിശയിപ്പിക്കുന്നതായിരുന്നു. താനാണ് എല്ലാം ശരിയാക്കിയതെന്ന തരത്തില്‍ അദ്ദേഹം ചെയ്ത പ്രസ്താവനകള്‍ സോഷ്യല്‍ മീഡിയ ഏറ്റു പിടിച്ചു.


മെട്രോ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരുന്നും പാലാരി വട്ടം സ്റ്റേഷന്‍ ഉദ്ഘാടന വേളയില്‍ സമീപം നിന്നും എല്ലാം കുമ്മനം സോഷ്യല്‍ മീഡിയയിക്ക് പരിഹാസ കഥാപാത്രമായി.


രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥന അദ്ധ്യക്ഷന്‍ പ്രധാനമന്ത്രി എത്തുമ്പോള്‍ കൂടെ സഞ്ചരിക്കുന്നതില്‍ അപാകതയില്ലെങ്കിലും ഇതെല്ലാം കുറച്ച് ഓവറല്ലേ എന്ന സോഷ്യല്‍ മീഡിയ ചോദിക്കുന്നു.


ഇ ശ്രീധരനെ പോലും പിന്നിലാക്കി കുമ്മനം മുന്നില്‍ വന്നു നിന്ന് സ്റ്റേഷന്‍ ഉദ്ഘാടിച്ചതാണ് പലരേയും രോഷാകൂലരാക്കിയത്. മെട്രോയുടെ ഉപദേശക സ്ഥാനത്തുള്ള ശ്രീധരന്‍ ഉദ്യോഗസ്ഥനായാണ് പ്രോട്ടോക്കോളില്‍ പരിഗണന. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ലേബലില്‍ അതുക്കും മേലെ....

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ