General News

കൊച്ചി മെട്രോ ഇനി നാടിന്

Sat, Jun 17, 2017

Arabianewspaper 479
കൊച്ചി മെട്രോ ഇനി നാടിന്

കൊച്ചി മെട്രോ റെയില്‍ ഇനി കൊച്ചിക്കാര്‍ക്ക് സ്വന്തം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഔദ്യോഗികമായി കര്‍ത്തവ്യം നിര്‍വഹിക്കുമ്പോള്‍ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനവും സ്വപ്‌നം യാഥാര്‍ത്ഥ്യവുമായി.


രാവിലെ പത്തരയോടെ പ്രധാനമന്ത്രി കൊച്ചി നാവിക സേനയുടെ വിമാനത്താവളത്തില്‍ എത്തി. പലാരിവട്ടത്തുള്ള മെട്രോ സ്റ്റേഷനില്‍ നിന്ന് പത്തടിപ്പാലം വരെയുള്ള മെട്രോയില്‍ സഞ്ചാരവും തുടര്‍്ന്ന് ഉദ്ഘാടനവും .


ഉദ്ഘാടന വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങള്‍ ക്ഷണിക്കപ്പെട്ട അതിഥികളെ കൊണ്ട് രാവിലെ തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. 


കൊച്ചി മെട്രോ കേരളത്തിന് വികസനത്തിന്റെ പുതിയ മുഖം നല്‍കുമെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവും മുഖ്യമന്ത്രി പിണറായി വിജയനുമാണ് ചടങ്ങില്‍ സംസാരിച്ചത്.


മലയാളത്തില്‍ രണ്ടു വാക്കുകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിന്റെ വികസന കാര്യങ്ങളിലെല്ലാം കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മോഡി പറഞ്ഞു,.


കൊച്ചി മെട്രോയുടെ ഭാഗമായുള്ള സ്മാര്‍ട്ട് ആപ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നടത്തി.


കേരളത്തിന്റെ വികസനകാര്യത്തില്‍ കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ലഭിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു, വികസന കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ചാണ് നീങ്ങുന്നത്. കേന്ദ്രവും സംസ്ഥാനവും തുല്യപങ്കാളിത്തതോടെ നിര്‍മിച്ചതിനാല്‍ പ്രധാനമന്ത്രിയെ തന്നെ ഇതിന്റെ ഉദ്ഘാടന കര്‍മം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു, ഇതിന്റെ പേരില്‍ വിവാദം ഉണ്ടാക്കാന്‍ നോക്കിയവര്‍ക്ക് നിരാശ വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു,


സ്വാഗത പ്രസംഗം നടത്തിയ കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ് ഡെല്‍ഹി മേട്രോ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ പേര് പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് നിര്‍ത്താതെ കരഘോഷം ഉണ്ടായി. മുഖ്യമന്ത്രിയും ശ്രീധരന്റെ സേവനത്തിന് നന്ദി പറ#്ഞു,


Tags : Kochi Metro 

Timeline

 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ