General News

ബ്രണ്ണന്‍ കോളേജ് മാഗസിന്‍ : പതിമൂന്ന് പേര്‍ക്കെതിരെ കേസ്

Fri, Jun 16, 2017

Arabianewspaper 505
ബ്രണ്ണന്‍ കോളേജ് മാഗസിന്‍ : പതിമൂന്ന് പേര്‍ക്കെതിരെ കേസ്

ബ്രണ്ണന്‍ കോളേജ് മാസികയില്‍ ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ ചിത്രം പ്രസിദ്ധീകരിച്ച സംഭവത്തില്‍ കോളേജ് അദ്ധ്യാപകന്‍ ഉള്‍പ്പെടെ പതിമൂന്ന് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു


സ്റ്റാഫ് എഡിറ്റര്‍, സ്റ്റുഡന്റ് എഡിറ്റര്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. പെല്ലറ്റ് എന്ന പേരിലുള്ള മാസികയില്‍ നിരവധി അശ്ലീല ചിത്രങ്ങളും ഉണ്ട്. തീയ്യറ്ററുകളില്‍ ഷോകള്‍ക്ക് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്ീം കോടതി വിധിയെ അവഹേളിക്കുന്നതിന് തിയ്യറ്റിലെ സ്‌ക്രീനില്‍ ദേശീയ പതാക പ്രത്യക്ഷപ്പെടുന്ന വേളയില്‍ പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് വരച്ചിരിക്കുന്നത്.


ദേശീയ ഗാനത്തേയും ദേശീയ പതാകയേയും അവഹേളിച്ചെന്ന പേരിലാണ് കേസ്. സംഭവം വിവാദമായതോടെ കോളേജ് യൂണിയന്‍ ഭരിക്കുന്ന എസ്എഫ്‌ഐ നേതൃത്വം ഇതിനെ തള്ളിപ്പറഞ്ഞിരുന്നു

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ