General News

ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയില്ല, കത്തി വീശിയത് കാമുകന്‍ പറഞ്ഞിട്ട്

Fri, Jun 16, 2017

Arabianewspaper 548
ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയില്ല, കത്തി വീശിയത് കാമുകന്‍ പറഞ്ഞിട്ട്

കാമുകന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിക്കാനൊരുങ്ങിയതെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഗംഗേശാനന്ദ എന്ന ഹരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിലാണ് വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍.


സ്വാമിയെ കുടുക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥാപിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. ഹരിസ്വാമിയുടെ അഭിഭാഷകനോടാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. കത്തി വാങ്ങി്ച്ചു തന്നത് അയ്യപ്പ ദാസ് എന്ന കാമുകനാണെന്നും സ്വാമി തന്നെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും പോലീസാണ് ഇതെല്ലാം എഫ്‌ഐറില്‍ എഴതി ചേര്‍ത്തതെന്നും യുവതി പറയുന്നു.


പതിനാറു വയസുമുതല്‍ തന്നെ സ്വാമി പീഡിപ്പിക്കുന്നുവെന്ന് എഴുതി ചേര്‍ത്തത് പോക്‌സോ നിയമം ബാധകമാക്കാനായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു


സ്വാമിയുടെ അടുത്ത് സ്‌നേഹം നടിച്ച് ചെന്നുവെന്നും അര്‍ദ്ധ മയക്കത്തിായിരുന്ന സ്വാമിയുടെ ജനനേന്ദ്രിയത്തിന് നേര്‍ക്ക് കത്തി വീശിയെന്നും വയറ്റിലാണ് കൊണ്ടതെന്നും പെണ്‍കുട്ടി പറയുന്നു.


എന്നാല്‍, പിന്നീടാണ് അറിഞ്ഞത് ജനനേന്ദ്രിയം അറ്റു പോകുന്ന തരത്തിലായിരുന്നുവെന്ന്. എന്നാല്‍ പുല്ലരിയുന്ന പോലെ തനിക്ക് ഇങ്ങിനെ ചെയ്യാന്‍ കഴിയുമായിരുന്നില്ലെന്നും പെണ്‍കുട്ടി പറയുന്നു.


അമ്മയും സ്വാമിയും തമ്മില്‍ അവിഹിത ബന്ധമില്ലായിരുന്നുവെന്നും തങ്ങളുടെ വീട്ടിലെ കാരണവരെ പോലെയായിരുന്നു സ്വാമിയെന്നും പെണ്‍കുട്ടി പറയുന്നു. വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അയ്യപ്പ ദാസിന് ഇയാളോട് ശത്രുത വരാന്‍ കാരണമെന്നും കുറച്ചു നാളായി സ്വാമിയെ കുടുക്കാന്‍ ശ്രമിച്ചു വരികയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.


അയ്യപ്പ ദാസുമായി അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍, ലൈംഗിക ബന്ധത്തില് ഏര്‍പ്പെട്ടിട്ടില്ലെന്നും നിയമ വിദ്യാര്‍ത്ഥിനി കൂടിയായ യുവതി പറയുന്നു.

Tags : Genital 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ