General News

ശൃംഗേരി മഠാധിപതിയുടെ ദര്‍ശനം തേടി ഐസകും സുധാകരനും

Fri, Jun 16, 2017

Arabianewspaper 390
ശൃംഗേരി മഠാധിപതിയുടെ ദര്‍ശനം തേടി ഐസകും സുധാകരനും

ശൃംഗേരി മഠാധിപതി ഭാരതീ തീര്‍ത്ഥ സ്വാമിയുടെ ദര്‍ശനം തേടി മന്ത്രിമാരായ ജി സുധാകരനും തോമസ് ഐകസും. ആലപ്പുഴയില്‍ എത്തിയ സ്വാമിയെ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായാണ് ഇരുവരും ചേര്‍ന്ന് സ്വീകരിച്ചത്.


വ്യാഴാഴ്ചയാണ് ശങ്കരാചാര്യ സ്വാമികള്‍ ആലപ്പുഴയില്‍ എത്തിയത്. കൈയ്യില്‍ ആപ്പിള്‍ നിറച്ച താലവുമായാണ് സുധാകരന്‍ സ്വാമികളെ ദര്‍ശിക്കാനെത്തിയ്ത. മന്ത്രിമാരെ പൊന്നാടയണിച്ചാണ് ശങ്കരാചാര്യരുടെ അനുയായികള്‍ സ്വീകരിച്ചത്. ഇരുവര്‍ക്കും സ്വാമികള്‍ പ്രസാദവും നല്‍കി.


സ്വാമിയുടെ മുന്നില്‍ ഇരു കൈകളും കൂപ്പി നില്‍ക്കുന്ന മന്ത്രി ജി സുധാകരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് സ്വാമികളെ യാത്രയാക്കിയത്.


നേരത്തെ, തിരുവനന്തപുരത്ത് ദേവസ്വം മന്ത്രി പങ്കെടുത്ത പരിപാടിയില്‍ ഭാരതി തീര്‍ത്ഥ സ്വാമിയുടെ പ്രതിനിധിക്ക് ആയി സ്ഥാപിച്ച സിംഹാസനം പോലുള്ള കസേര നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദനും മുന്‍ ദേവസ്വം മന്ത്രി വിഎസ് ശിവകുമാറും ചേര്‍ന്നാണ് കസേര നീക്കം ചെയ്തത്. സിംഹാസനം നല്‍കി സ്വാമിമാരെ ആദരിക്കേണ്ടതില്ലെന്ന് കടകം പള്ളി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജി സുധാകരനും തോമസ് ഐസകും ശൃംഗേരി മഠാധിപതിയുടെ ദര്‍ശനം തേടി എത്തിയത്.

Tags : LDF 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ