General News

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്റെ പേരും ബിജെപി പരിഗണിക്കുന്നു

Fri, Jun 16, 2017

Arabianewspaper 470
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശ്രീധരന്റെ പേരും ബിജെപി പരിഗണിക്കുന്നു

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കാന്‍ ബിജെപി പൊതു സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നുവെന്നാണ് ദേശാീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെട്രോ മാന്‍ ഇ ശ്രീധരന്റെ പേരും പരിഗണനയിലുണ്ട്,


പ്രധാനമന്ത്രി പങ്കെടുക്കുന്ന കൊച്ചിയിലെ മെട്രോ ഉദ്ഘാടന വേദിയില്‍ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടിട്ടാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.


മോഡി അധികാരത്തില്‍ എത്തും മുമ്പ് ശ്രീധരനെ റെയില്‍ വേ മന്ത്രി.യാക്കുമെന്ന് വാര്‍ത്തകള്‍ പരന്നിരുന്നു, എന്നാല്‍, 75 വയസുകഴിഞ്ഞവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന പൊതു ധാരണ പ്രകാരം ശ്രീധരനെ ഒഴിവാക്കുകയായിരുന്നു.


എന്നാല്‍, റെയില്‍ വേ എക്‌സ്‌പെര്‍ട്ട്ടകമ്മറ്റിയുടെ അദ്ധ്യക്ഷനായി ശ്രീധരനെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇപ്പോള്‍, രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ത്ഥിയെ ബിജെപി പരിഗണിക്കുമ്പോള്‍ ശ്രീധരന്റെ പേരാണ് മുന്നില്‍ ഉള്ളത്. ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെ ബിജെപി സമീപിച്ചെങ്കിലും അദ്ദേഹം രാഷ്ട്രപതി ആകാനാുള്ള പക്വതഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. സുഷമ സ്വരാജാണും ഝാര്‍ഖണ്ഡ് ഗവര്‍ണറും ആദിവാസി നേതാവുമായ ദ്രൗപതി മര്‍മുവും ബിജെപി പരിഗണിക്കുന്നത്.


ശ്രീധരനാണെങ്കില്‍ കോണ്‍ഗ്രസും ഇടതും മറ്റു കക്ഷികളും പിന്തുണയ്ക്കുമെന്നാണ് ബിജെപി കരുതുന്നത്. മലയാളിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുക വഴി കേരളത്തില്‍ നിന്നും പാര്‍ട്ടിക്ക് അനുകൂലമായ സാഹചര്യം സംജാതമാക്കാമെന്നും ബിജെപി കരുതുന്നു. ശ്രീധരനെ രാഷ്ട്രപതി സ്ഥാനത്ത് എത്തിക്കാനായില്ലെങ്കില്‍ പിജെ കുര്യനെ ഉപരാഷ്ട്പതി സ്ഛാനാര്‍ത്ഥിയാക്കാനും ബിജെപി തയ്യാറാണെന്നും സൂചനയുണ്ട്. കേരളത്തിലെ ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ പിന്തുണ ഇതുവഴി ഉറപ്പിക്കാനാണ് പാര്‍ട്ടി ശ്രമം സമവായത്തിനായി കേരള ഗവര്‍ണര്‍ പി സദാശിവത്തേയും ബിജെപി പരിഗണിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ