General News

രോഹിത്തിന് സെഞ്ച്വുറി, ബംഗ്ലാദേശിനെ തൂത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍

Thu, Jun 15, 2017

Arabianewspaper 475
രോഹിത്തിന് സെഞ്ച്വുറി, ബംഗ്ലാദേശിനെ തൂത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍

ബംഗ്ലാദേശിനെ നിഷ്പ്രഭമാക്കി ഇന്ത്യയുടെ തേരോട്ടം. ഐസിസി ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ബംഗാള്‍ കടുവകളെ പുകച്ചു പുറത്താക്കിയാണ് ഇന്ത്യ ഒമ്പതു വിക്കറ്റിന്റെ ആധികാരിക വിജയവുമായി കലാശക്കളിക്ക് അര്‍ഹത നേടിയത്. 40.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സ് എടുക്കുകയായിരുന്നു. രോഹിത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്


ഇന്ത്യയുടെ എതിരാളികള്‍ ബദ്ധവൈരികളായ പാക്കിസ്ഥാനാണ്. ആദ്യമായി ഐസിസി ഫൈനലില്‍ എത്തിയ പാക്കിസ്ഥാന്‍ പ്രാഥമിക റൗണ്ടില്‍ ഇന്ത്യുയുമായി ഏറ്റുമുട്ടി കീഴടങ്ങിയിരുന്നു,.


ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ബംഗ്ലാദേശിനെ 265 റണ്‍സില്‍ ഒതുക്കി. തുടര്‍ന്ന ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് 46 റണ്‍സെടുത്ത ശിഖര്‍ ധവാനെ മാത്രമാണ് നഷ്ടമായത്. ഓപ്പണര്‍ രോഹിത് ശര്‍മ 123 പന്തില്‍ നിന്ന് 15 ബൗണ്ടറികളഉടേയും ഒരു സിക്‌സറിന്റേയും സഹായത്തോടെ തന്റെ പതിനൊന്നാം ഏകദിന സെഞ്ച്വുറി നേടിയതോടെ ഇന്ത്യയുടെ വിജയം അനായസമായി. നായകന്‍ വിരാട് കോഹ്ലി 78 പന്തില്‍ നിന്നും നേടിയ 96 റണ്‍സും വിലമതിക്കാനാകാത്തതാണ്.


സെഞ്ച്വുറിക്ക് നാലു റണ്‍ അകലെ വെച്ച് ഇന്ത്യ വിജയത്തിലെത്തിയതോടെയാണ് കോഹ് ലിക്ക് മൂന്നക്കം കടക്കാനാകാതെ പോയത്. 123 റണ്‍സെടുത്ത രോഹിതും 96 റണ്‍സെടുത്ത കോഹ് ലിയും പുറത്താകാതെ നിന്നു. 


ബംഗ്ലാദേശിനു വേണ്ടി തമിം ഇക്ബാല്‍ (70), മുഷ്ഫികര്‍ റഹിം (61) എന്നിവര്‍ മികവ് കാട്ടി. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ എടുത്തു നില്‍ക്കെ ഭുവനേശ്വര്‍ കുമാര്‍ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏകി,. റണ്‍ ഒന്നും എടുക്കാതിരുന്ന സൗമ്യ സര്‍ക്കാരിനെ കുമാര്‍ പുറത്താക്കി,. സ്‌കോര്‍ 32 ല്‍ എത്തി നില്‍ക്കെ വീണ്ടും ഭുവനേശ്വര്‍ കുമാര്‍ ശബീര്‍ റഹ്മാനെയും പുറത്താക്കി.


ഭുവനേശ്വര്‍ കുമാറിനു പുറമേ ജസ്പ്രീത് ബംറ കേദാര്‍ ജാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി, ജഡേജ ഒരു വിക്കറ്റ് നേടി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ