General News

പെട്രോള്‍ ഡീസല്‍ വില ഒരു രൂപയിലധികം കുറച്ചു

Thu, Jun 15, 2017

Arabianewspaper 406
പെട്രോള്‍ ഡീസല്‍ വില ഒരു രൂപയിലധികം കുറച്ചു

പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ ഒരു രൂപയിലധികം കുറവ്. പെട്രോളിന് ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. പുതുക്കിയ വിലകള്‍ ജൂണ്‍ 15 അര്‍ദ്ധ രാത്രിക്കു ശേഷം നിലവില്‍ വരും.


ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതിനെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിച്ചത്. ഇതനുസരിച്ച് ഡെല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 45.48 ഉം ഡീസല്‍ വില 54.49 രൂപയുമായിരിക്കും. ഈ മാസം ഒന്നാം തീയതി പെട്രോളിന് 0.89 പൈസയും ഡീസലിന് 1.23 രൂപയും വില വര്‍ദ്ധിച്ചിരുന്നു.


എല്ലാ പതിനഞ്ചു ദിവസം കൂടുന്തോറും ക്രൂഡോയില്‍ വില പൊതുമേഖല എണ്ണക്കമ്പനികള്‍ അവലോകനം ചെയ്യും. എന്നാല്‍, ജൂണ്‍ പതിനാറു മുതല്‍ ഇതിന് മാറ്റം വരികയാണ്. രാജ്യാന്തര എണ്ണ വിപണിയില്‍ നിത്യേനയാണ് വില വ്യതിയാനം വരുന്നത്. ഇതനുസരിച്ച് നിത്യേന എണ്ണ വിലയില്‍ വ്യത്യാംസ വരുത്തനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറു മണിക്ക് പുതുക്കിയ വില പ്രാബല്യത്തില്‍ വരും, തലേദിവസം ക്രൂഡോയില്‍ വില ക്ലോസ് ചെയ്യുന്നതനുസരിച്ചാകും പിറ്റേന്ന് രാവിലെ മുതല്‍ വിലയില്‍ വ്യത്യാസം വരിക,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ