General News

ഇന്ത്യയിലെ കര്‍ഷകര്‍ കാത്തിരിക്കുന്നത് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളല്‍

Thu, Jun 15, 2017

Arabianewspaper 1073
ഇന്ത്യയിലെ കര്‍ഷകര്‍ കാത്തിരിക്കുന്നത് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളല്‍
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമരപാതയിലാണ്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനായാണ് പ്രക്ഷോഭം. രാജ്യത്തെ കര്‍ഷകരുടെ മൂന്നു ലക്ഷം കോടി രൂപ തിരിച്ചടവ് ലഭിക്കില്ലെന്നുറപ്പുള്ളതാണ്.

സംസ്ഥാന സര്‍ക്കാരുകളാണ് ഈ തുക കണ്ടെത്തേണ്ടത്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായും മറ്റും 3.1 ലക്ഷം കോടി രൂപയാണ് രാജ്യത്ത് കര്‍ഷക വായ്പയായി ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപിയുടെ 2.6 ശതമാനത്തോളം വരും ഇത്. നിലവില്‍ കേന്ദ്രം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കുന്നത് വളം, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനുള്ള സബ്‌സിഡിയാണ്. എന്നാല്‍, കര്‍ഷകര്‍ ഭൂപണയ. സഹകരണ, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പകളും എടുക്കുന്നു. ഇതു കൂടാതെ പലരും സ്വകാര്യ പണമിടപാടുകാരില്‍ നിന്നും വട്ടിപ്പലിശക്ക് പണം കടം വാങ്ങുന്നുണ്ട്.

പൊതു മേഖല ബാങ്കുകളിലെ കടം എഴുതി ത്തള്ളിയാലും സ്വകാര്യ പണമിടപാടു കാരില്‍ നിന്നും വാങ്ങിയിട്ടുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. കാര്‍ഷിക ഉത്പന്നള്‍ക്ക് വില ലഭിക്കാതേയും വിള നശിച്ചുമാണ് കര്‍ഷകര്‍ക്ക് നഷ്ടം നേരിടുന്നത്. എന്നാല്‍, വിള നാശത്തിന് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കര്‍ഷകര്‍ക്ക് കാര്യമായ നഷടം വരുന്നില്ല,. വിളകള്‍ക്ക് സര്‍ക്കാരുകള്‍ താങ്ങു വിലയും കുറഞ്ഞ വിലയും പ്രഖ്യാപിക്കുന്നതോടെ ഇതും പരിഹരിക്കാനാകും. എന്നാല്‍, സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് കൂടിയ പലിശയ്ക്ക് പണയം വെച്ചും മറ്റും വന്‍ തുക എടുക്കുന്നവരെ രക്ഷിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല.

ഇതാണ് രാജ്യത്തെ ബഹുഭൂരി പക്ഷം കര്‍ഷകരുടേയും അവസ്ഥ. ഉത്തര്‍ പ്രദേശാണ് 36,000 കോടിയുടെ വായ്പ എഴുതി തള്ളി മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇതു പിന്തുടരാന്‍ നിര്‍ബന്ധിതരാക്കിയത്.

ഏറ്റവും കുടുതല്‍ കര്‍ഷക ആത്മഹത്യ നടക്കുന്ന മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക എന്നിവടങ്ങലിലും കര്‍ഷകര്‍ വായ്പ എഴുതി തള്ളുന്നതിനു വേണ്ടി നീക്കം ആരംഭിച്ചിട്ടുണ്ട്.

ഉത്തര്‍ പ്രദേശിനു പിന്നാലെയാണ് മഹാരാഷ്ട്രയും വായ്പ എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചത്. വായ്പ എഴുതിതള്ളുന്നത് രോഗത്തിനുള്ള ചികിത്സയല്ലെന്നും രോഗ ലക്ഷണത്തിനുള്ള ചികിത്സയോ വേദന സംഹാരിയോ മാത്രമാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.

രാജ്യത്തെ 3,28 കോടി കടബാധ്യതയുള്ള കര്‍ഷകരെ താല്‍ക്കാലികമായി രക്ഷിക്കാനെ ഈ നടപടി ഉപകാരപ്രദമാകുകയുള്ളു. ഇത് പലപ്പോഴും ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. പ്രശ്‌നങ്ങള്‍ പഴയതു പോലെ അവിടെത്തന്നെ ഉണ്ടാകുകയും താമസിയാതെ കര്‍ഷകര്‍ വീണ്ടും വന്‍ കടക്കെണിയിലേക്ക് പോകുകയും ചെയ്യും.

ഇത് രാജ്യത്തിന്റേയും സംസ്ഥാനങ്ങളുടേയും ഖജനാവുകളെ കാലിയാക്കും. ഇതിനു മുമ്പ് ഇതു പോലെ നടത്തിയിട്ടുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളല്‍ പ്രതികൂല ഫലമാണ് ഉളവാക്കിയിട്ടുള്ളത്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു. നാലര കോടി കര്‍ഷകരുടെ വായ്പകളാണ് ഇതുപോലെ എഴുതിത്തള്ളിയത്.

2008 ല്‍ രാജ്യ വ്യാപകമായി കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ്. 52,000 കോടി രൂപയാണ് അന്ന് എഴുതിത്തള്ളിയത്. എന്നാല്‍ ഇതു കഴിഞ്ഞും കര്‍ഷകരുടെ ആത്മഹത്യ കുത്തനെ ഉയരുകയായിരുന്നു.ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ( എന്‍പിഎ) 41 ശതമാനമായി വര്‍ദ്ധിച്ചു,.

2009 ല്‍ 26 ശതമാനമായിരുന്നു കാര്‍ഷിക നിഷ്‌ക്രിയ ആസ്തി. ഇത് ഇരട്ടിയായി വര്‍ദ്ധിക്കുകയായിരുന്നു. യുപി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പ ഏകദേശം 76,000 കോടി രൂപയോളം വരും. രാജ്യത്തെ രണ്ടു കോടിയോളം കര്‍ഷകര്‍ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളെയാണ് വായ്പയ്ക്ക് ആശ്രിയിക്കുന്നത്. സര്‍ക്കാരുകള്‍ കടം എഴുതിത്തള്ളിയാല്‍ ഈ വായ്പകള്‍ പരിധിയില്‍ പെടില്ല.

മൂന്നു കോടിയോളം വരുന്ന കര്‍ഷകരുടെ വായ്പകള്‍ എഴുതിത്ത്ള്ളി.യ 2007 ല്‍ പതിനെട്ട് സംസ്ഥാനങ്ങളിലായി 16,379 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യുറോയുടെ കണക്കില്‍ പറയുന്നു. ഇതില്‍ നാലിലൊന്നും നടന്നത് മഹാരാഷ്ട്രയിലായിരുന്നു. വായ്പ എഴുതിത്തള്ളിയതിനു തൊട്ടു പിന്നത്തെ വര്‍ഷം മഹാരാഷ്ട്രയില്‍ 4,200 കര്‍ഷകര്‍ ജീവനൊടുക്കി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇത് കുടിയതല്ലാതെ കുറഞ്ഞില്ല.

1990ല്‍ വിപി സിംഗ് സര്‍ക്കാരാണ് ആദ്യമായി വന്‍ തുക വായ്പ എഴുതിത്തള്ളിയത്. ഇതില്‍ നിന്നും ബാങ്കുകള്‍ക്ക് പൂര്‍വ്വ സ്ഥിതിയിലെത്താന്‍ പത്തു വര്‍ഷത്തോളം വേണ്ടി വന്നു. ജലസേചനത്തിലൂടെ മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെങ്കിലും വായ്പ തിരിച്ചടവ് മാത്രം ഉണ്ടായില്ല.

കാര്‍ഷിക മേഖലയിലെ ഈ അനിശ്ചിിതത്വം ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ അനുദിനം തകര്‍ക്കുകയാണ്. വായ്പ എഴുതിത്തള്ളല്‍ ഇതിനുള്ള പരിഹാരമല്ലെന്നു മാത്രമല്ല ഇത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ തകര്‍ക്കുകയും ചെയ്യുമെന്നും ധനകാര്യ വിദഗ്ദ്ധര്‍ പറയുന്നു.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ