General News

തെറ്റു തിരുത്തി, ഒടുവില്‍ ശ്രീധരനും ചെന്നിത്തലയും വേദിയില്‍

Thu, Jun 15, 2017

Arabianewspaper 370
തെറ്റു തിരുത്തി, ഒടുവില്‍ ശ്രീധരനും ചെന്നിത്തലയും വേദിയില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീദരനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയും ഇടം പിടിച്ചു.


പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ചടങ്ങില്‍ ഇ ശ്രീധരനേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പിടി തോമസ് എംഎല്‍എയേയും പങ്കെടുപ്പിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയയിച്ചിരുന്നു.


ആദ്യം നല്‍കിയ 17 പേരുടെ ലിസ്റ്റില്‍ നിന്ന് ഏഴു പേരെ മാത്രമാമ് പ്രധാനമന്ത്രിയുടെ ഓഫീസ് വേദിയിലേക്ക് തിരഞ്ഞെടുത്തത്. മെട്രോ മാന്‍ ശ്രീദരനെ ഒഴിവാക്കിയതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി ഇവരെ കൂടി വേദിയില്‍ ഉള്‍പ്പെടുത്തണമെവ്വ് കാണിച്ച് കത്ത് നല്‍കുകയായിരുന്നു.


ഇന്നലെ രാത്രി പത്തു മണിക്കാണ് മുഖ്യമന്ത്രിയുടെ സന്ദേശം ലഭിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇവര്‍ക്കും വേദിയില്‍ ഇരിപ്പടം നല്‍കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് മറുപടി നല്‍കിയതായും പിഎംഒ അറിയിച്ചു.

Tags : PMO 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ