OMG News
കാറിനുള്ളില്‍ അകപ്പെട്ട ഇരട്ട സഹോദരിമാര്‍ ശ്വാസം മുട്ടി മരിച്ചു
Thu, Jun 15, 2017


ഇരട്ട സഹോദരിമാരായ ഹര്‍ഷയും ഹര്‍ഷിതയുമാണ് കൊല്ലപ്പെട്ടത്. ഡെല്‍ഹി സ്വദേശികളായ ഇവര്‍ സ്കൂള്‍ അവധിക്കാലം ആഘോഷിക്കാന്‍ ഗുരുഗ്രാമിലെ കുടുംബ വീട്ടില്‍ എത്തിയതായിരുന്നു. കുട്ടികളുടെ പിതാവ് മീററ്റില്‍ കരസേനയിലാണ് ജോലി ചെയ്യുന്നത്.
ഇവരുടെ അപ്പൂപ്പനൊപ്പമാണ് ഗുരുഗ്രാമില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തിയത്. വിടിനു പിന്നില്‍ പാര്‍ക്കു ചെയ്തിരുന്ന കാറിനുള്ളില്‍ കളിക്കുന്നതിനിടെയാണ് കുട്ടികള്‍ വാഹനത്തില്‍ കുടുങ്ങിയത്. ഡോര്‍ അകത്ത് നിന്ന് തുറക്കാനാകാത്ത വണ്ണം ലോക്കായി പോയി.
കനത്ത ചൂടും വായു ഇല്ലാത്തതും മൂലം ഇവര്‍ ബോധം കെട്ടു. കുട്ടികളെ കാണാതെ അന്വേഷിച്ചു വന്ന അപ്പൂപ്പനാണ് ബോധമില്ലാതെ കുട്ടികളെ കാറിനുള്ളില്‍ കണ്ടെത്തിയത്. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനിയില്ല.
പഴയ ഹ്യുണ്ടെയ് ഇലക്ട്ര കാറിന്റെ ചില്ലുകള്‍ താഴ്ത്താനാവാത്ത നിലയില്‍ ലിവര്‍ കേടായിരുന്നു. കാര്‍ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. കുട്ടികളുടെ കൈകള്‍ കാറിന്റെ ഡോര്‍ ലിവറില്‍ മുറുകി പിടിച്ച നിലയിലായിരുന്നു. കാറിനുള്ളില്‍ ഒറ്റയ്ക്ക് കളിക്കാന്‍ ഇവരെ അനുവദിച്ചിരുന്നില്ലെന്നും കഴിഞ്ഞ ദിവസം ഇവരുടെ മേല്‍ ശ്രദ്ധ പോയ സമയത്താണ് ദാരുണമായ സംഭവം ഉണ്ടാ.യതെന്നും വീട്ടുകാര്‍ പറഞ്ഞു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
More News
- സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ഇടിച്ചു സ്ത്രീ മരിച്ചു, ഉബര്‍ കാറുകള്‍ പിന്‍വലിച്ചു
- പ്ലാസ്റ്റിക് കൂട് ചതിച്ചാശാനേ!!!
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- കുത്തിയത് 50 വട്ടം, കേരളത്തിലല്ല ഇത് ഡെല്‍ഹിയില്‍
Recommended news
- സിദ്ദുവിനെതിരെ ആദായനികുതി വകുപ്പിന്റെ നടപടി
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- ലാലു പ്രസാദിന് വൃക്ക രോഗം, എയിംസിലേക്ക് മാറ്റി
- ജിസാറ്റ് 6 എ വിക്ഷേപണം വിജയം
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- ജാതിയും മതവും രേഖപ്പെടുത്താതെ ഒന്നേ കാല് ലക്ഷം കുട്ടികള്‍
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- ഷമി ഭാര്യയെ കാണാന്‍ കൂട്ടാക്കിയില്ല, മകളെ കണ്ടു
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- കിം ചൈനയിലെത്തി ചര്‍ച്ച നടത്തി

Latest News Tags
Advertisment