General News

കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല, കേന്ദ്ര സര്‍ക്കാരിന് വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച സമയം

Thu, Jun 15, 2017

Arabianewspaper 433
കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് സ്റ്റേ ഇല്ല

കന്നു കാലി ചന്തകളില്‍ കശാപ്പിനായി കന്നുകാലികളെ വില്‍ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. വിജ്ഞാപനം വിലക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കും മുമ്പ് തങ്ങളുടെ ഭാഗം കേള്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത് കോടതി അനുവദിച്ചു,.


ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച കോടതി സമയം അനുവദിച്ചു,. ജൂലൈ 11 ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.


കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഇഷ്ടഭക്ഷണം കഴിക്കുന്നതിനുള്ള പൗര സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമാണെന് ഹൈദരബാദിലെ അഭിഭാഷകനായ ഫഹിം ഖുറേശി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.


ഭരണ ഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിലുള്ള കടന്നു കയറ്റവുമാണെന്ന് കാണിച്ചും ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയിരുന്നു.


നേരത്തെ, വിഷയത്തില്‍ കേരള ഹൈക്കോടതി സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഹര്‍ജിക്കാരന്റെ വാദങ്ങള്‍ അംഗീകരിച്ച് തമിഴ്‌നാട്ടില്‍ ഇതിന് സ്റ്റേ അനുവദിച്ചിരുന്നു.


മാടുകളെ ചന്തയില്‍ കൃഷി ആവശ്യങ്ങള്‍ക്കായി മാത്രമെ ക്രയെ വിക്രയം ചെയ്യാവുള്ളു എന്നായിരുന്നു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്. ചന്തയില്‍ വില്‍ക്കുന്ന കന്നുകാലികളെ മതപരമായ ബലി ആവശ്യങ്ങള്‍ക്കും ഉപയോഗിക്കരുതെന്നും നിയമം നിര്‍ദ്ദേശിച്ചിരുന്നു. കേരളം, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്ര വിജ്ഞാപനത്തിനെതിരെ നിയമസഭ ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ