General News

ഫസല്‍ വധക്കേസ് : തുടരന്വേഷണമില്ല, ഹര്‍ജി തള്ളി

Thu, Jun 15, 2017

Arabianewspaper 316
ഫസല്‍ വധക്കേസ് :  തുടരന്വേഷണമില്ല, ഹര്‍ജി തള്ളി

തലശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണം വേണമെന്ന സഹോദരന്‍ സത്താറിന്റെ ഹര്‍ജി കൊച്ചി സിബിഐ കോടതി തള്ളി. എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വധിച്ചതുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.


എന്നാല്‍. സംഭവത്തിന് പിന്നില്‍ തങ്ങളാണെന്ന കുറ്റസമ്മതവുമായി ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിന്റെ വീഡിയോ മൊഴി കഴിഞ്ഞ ദിവസം കോടതിയില്‍ നല്‍കിയിരുന്നു.


പുതിയ തെളിവിന്റേയും വെളിപ്പെടുത്തലിന്റേയും പശ്ചത്തലത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു സഹോദരന്‍ സത്താര്‍ ആവശ്യപ്പെട്ടിരുന്നത്. കുറ്റസമ്മത മൊഴി പോലീസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്ന് സുബിഷ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.


പോലീസ് കസ്റ്റഡിയില്‍ കഴിയവെയുള്ള മൊഴികള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. തെളിവുകളും മറ്റും നിരത്തിയുള്ള സിബിഐ അന്വേഷണവുമായി ഒരു തരത്തിലും ബന്ധമില്ലാത്തതും തെളിവുകള്‍ ഇല്ലാത്തതുമാണ് സുബീഷിന്റെ മൊഴി.


കോടതിയെ തെറ്റിദ്ധരിപ്പിച്ച് സിപിഎം നേതാക്കളായ കാരായി സഹോദരന്‍മാരെ രക്ഷപ്പെടുത്താനുള്ള സിപിഎമ്മിന്റേയും പോലീസിന്റേയും ശ്രമം ഇതോടെ പൊളിഞ്ഞതായി ബിജെപി നേതാവ് എംടി രമേശ് പറഞ്ഞു.


നിരപരാധിയായ ഒരു ചെറുപ്പക്കാരനെ തല്ലിച്ചതച്ച് കള്ള മൊഴി പറയിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറഞ്ഞു.


ഫസലിന്റെ ഭാര്യയും സഹോദരിയും സിപിഎമ്മിനെയാണ് കൊലയ്ക്കു പിന്നില്‍ നിര്‍ത്തിയത്. സുബീഷിന്റെ മൊഴി സത്യമല്ലെന്നും ഇവര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഫസല്‍ വധക്കേസില്‍ കൊടി സുനി ഒന്നാം പ്രതിയും സിപിഎം നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും ഏഴും എട്ടും പ്രതികളാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ