General News

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: സുഷമ സ്വരാജ് പൊതു സ്ഥാനാര്‍ത്ഥി, ഉപരാഷ്ട്രപതിയാകാന്‍ പിജെ കുര്യനും ?

Thu, Jun 15, 2017

Arabianewspaper 459
സുഷമ  പൊതു സ്ഥാനാര്‍ത്ഥി, ഉപരാഷ്ട്രപതിയാകാന്‍  കുര്യനും ?

വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം ആരംഭിച്ചു. ഇത് സംബന്ധിച്ച് പൊതു സമവായത്തിനാണ് ബിജെപി ശ്രമിക്കുന്നത്. എന്‍ഡിഎ ഘടക കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഇതിനു ശേഷം പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തും.


കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി വെള്ളിയാഴ്ചയാണ് ചര്‍ച്ച. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് അടങ്ങുന്ന മൂന്നംഗ സമിതിയെ പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ചിരുന്നു.


രാഷ്ട്രപതിയാകാന്‍ ഏറെ സാധ്യത കല്‍പിച്ചിരുന്ന എല്‍ കെ അദ്വാനിക്കെതിരെ ബാബറി മസ്ജിദ് ഗൂഡാലോന കേസ് ഉള്ളതിനാല്‍ അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് അദ്വാനിയുടെ വിശ്വസ്തയായ സുഷമ സ്വരാജിനെ പാര്‍ട്ടി നിശ്ചയിക്കുകയായിരുന്നു.


പ്രതിപക്ഷത്തിന്റെ പിന്തുണയും ലഭിച്ചാല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഒഴിവാക്കാനാകുമെന്നും അതിനൊപ്പം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിലവില്‍ രാജ്യസഭാ ഡെപ്യുട്ടി ചെയര്‍മാനായ പിജെ കുര്യനെ ബിജെപി പിന്തുണയ്ക്കാമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇതേ തുടര്‍ന്ന് അനുനയത്തിലാകാനാണ് സാധ്യത.


ബിജെപിയും കുര്യനും തമ്മില്‍ സൗഹൃദവുമുണ്ട്. ഇത് കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ തങ്ങളോട് അടുപ്പിക്കാമെന്ന ഇരുതല ലക്ഷ്യവും ബിജെപിക്കുണ്ട്. കയ്ച്ചിട്ടു ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാകും കോണ്‍ഗ്രസ് എന്ന് ബിജെപി കണക്കൂകൂട്ടുന്നു.


ഝാര്‍ഖണ്ഡ് ഗവര്‍ണറും ദലിത് നേതാവുമായ ദ്രൗപതി മര്‍മുവിന്റെ പേരാണ് രണ്ടാമതായി ബിജെപി പരിഗണിക്കുന്നത്. മെട്രോ മാന്‍ ഇ ശ്രീധരനേയും ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ടില്‍ പറയുന്നു.  ജൂലൈ 17 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂണ്‍ 28 ന് മുമ്പായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണം പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസിലേക്കു പോകുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമാകണം. ഇതിനായാണ് തിരക്കിട്ട ചര്‍ച്ചകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ