General News

ബ്രണ്ണന്‍ കോളേജ് മാസികയില്‍ അശ്ലീലവും രാജ്യ വിരുദ്ധതയുമെന്ന് ആരോപണം

Thu, Jun 15, 2017

Arabianewspaper 252
ബ്രണ്ണന്‍ കോളേജ് മാസികയില്‍ അശ്ലീലവും രാജ്യ വിരുദ്ധതയുമെന്ന് ആരോപണം

തലശേരിയിലെ സര്‍ക്കാര്‍ വ്ദ്യാഭ്യാസ സ്ഥാപനമായ ബ്രണ്ണന്‍ കോളേജ് യൂണിയന്‍ പുറത്തിറക്കിയ മാസികയില്‍ അശ്ലീലതയും രാജ്യദ്രോഹവും എന്ന് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും തെറ്റുകാരുണ്ടെങ്കില്‍ നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനം,.


പെല്ലറ്റ് എന്നു പേരിട്ടിരിക്കുന്ന മാസികയില്‍ രാഷ്ട്രീയം കുത്തി നിറച്ചിരിക്കുകയാണെന്നും തീയ്യറ്റിലെ ദേശീയ ഗാനാലാപനം എന്ന സുപ്രീം കോടതി വിധിയെ അശ്ലീലത ചേര്‍ത്ത് പരിഹസിച്ചിരിക്കുന്നതായും ആരോപണം ഉയര്‍ന്നു. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.


കോളേജ് യൂണിയന്‍ ഭരിക്കുന്നത് എസ്എഫ്‌ഐയാണ്. ഇതിനെ തുടര്‍ന്ന് എസ്‌ഐഫ്‌ഐ സംസ്ഥാന നേതൃത്വം മാസികയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്നതും വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച പകരും.


ആര്‍എസ്എസും എബിവിപിയും സംഭവം മുതലെടുക്കുന്നു എന്നു സിപിഎം കണ്ടെത്തിയിട്ടുണ്ട്. മാസികയിലെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തി കൊണ്ടു വരാനും ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനും ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്.


പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്നത് തന്നെ ദേശ വിരുദ്ധമാണെന്നാണ് എബിവിപിയുടെ വാദം. തീയ്യറ്റിലെ സ്‌ക്രീനില്‍ ദേശീയ പതാക പ്രത്യക്ഷപ്പെടുമ്പോള്‍ സീറ്റില്‍ ഇരുന്ന് പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് വിവാദമായിരിക്കുന്നത്. ഇത് സുപ്രീം കോടതി വിധിയേയും ദേശീയ പതാകയേയും ഗാനത്തേയും അവഹേളിക്കുന്നതിന് വേണ്ടി ബോധപൂര്‍വം ശ്രമിച്ചതാണെന്ന് ആരോപണം ഉണ്ട്. പുരുഷ ലൈംഗികാവയവത്തിന്റെ വികലമായ ചിത്രവും ഇതിലുണ്ട്.


അകലം എന്നു പേരിട്ടിരിക്കുന്ന മറ്റൊരു ചിത്രത്തില്‍ സ്ത്രീ ജനനേന്ദ്രിയമാണ് വരച്ചു വെച്ചിരിക്കുന്നത്. മരക്കൊമ്പില്‍ ഇരുന്ന് സ്ത്രിയും പുരുഷനും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായും വരകളുണ്ട്. മാസിക എത്രയും പെട്ടെന്ന് പിന്‍വലിച്ച് കോളേജ് മാപ്പു പറയണമെന്നും കുറ്റക്കാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ