General News

തച്ചങ്കരി വിവരങ്ങള്‍ ചോര്‍ത്തി-സെന്‍കുമാര്‍ ; പോലീസ് തലപ്പത്ത് തമ്മിലടി

Wed, Jun 14, 2017

Arabianewspaper 192
തച്ചങ്കരി വിവരങ്ങള്‍ ചോര്‍ത്തി-സെന്‍കുമാര്‍ ; പോലീസ് തലപ്പത്ത് തമ്മിലടി

സംസ്ഥാന പോലീസ് തലപ്പത്ത് തമ്മിലടി രൂക്ഷമായി. ഡിജിപി സെന്‍കുമാറും അഡീഷണല്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയും തമ്മിലാണ് രൂക്ഷമായ അധികാര വടംവലി നടക്കുന്നത്.


പോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകള്‍ സൂക്ഷിക്കുന്ന ടി ബ്രാഞ്ചില്‍ നിന്ന തച്ചങ്കരി താനറിയാതെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് കാണിച്ച് ഡിജിപി സെന്‍കുമാര്‍ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി.


വിവിധ കേസുകളില്‍ തച്ചങ്കരിക്കെതിരെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച ഫയലുകളാണ് ചോര്‍ത്തിയതെന്ന് സെന്‍കുമാര്‍ പറയുന്നു. നേരത്തെ, സെന്‍കുമാര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന തച്ചങ്കരിയുടെ പരാതിയില്‍ സെന്‍കുമാര്‍ വിശദീകരണം നല്‍കി. എന്നാല്‍,. തച്ചങ്കരിക്ക് താക്കീത് നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് സെന്‍കുമാര്‍ വിശദീകരണം നല്‍കി. വിരമിക്കാന്‍ പതിനേഴ് ദിവസം മാത്രമുള്ളപ്പോള്‍ സെന്‍കുമാറും സര്‍ക്കാരും തമ്മിലുള്ള ശീത സമരം പാരമ്യതയില്‍ എത്തിയിരിക്കുകയാണെന്നും വരും ദിവസങ്ങളില്‍ ഇത് രൂക്ഷമാകുമെന്നും സൂചനയുണ്ട്.

Tags : IPS 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ