General News

ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍

Wed, Jun 14, 2017

Arabianewspaper 365
ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍

അപരാജിതരായി മുന്നേറി സെമി വരെ എത്തിയ ആതിഥേയര്‍ പാക്കിസ്ഥാനു മുന്നില്‍ അടിയറവു പറഞ്ഞു. ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഫൈനസലില്‍ കടന്നത്


രണ്ടാം സെമി ഫൈനലില്‍ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തില്‍ വിജയികളാകുന്നവരുമായി പാക്കിസ്ഥാന്‍ ഫൈനലില്‍ ഏറ്റുമുട്ടും. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ എത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ, നടന്ന പ്രാഥമിക റൗണ്ട് മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.


വീണ്ടും ഒരു ഇന്ത്യ-പാക് മത്സരത്തിനാണ് ഇംഗ്ലണ്ട് വേദിയാകുന്നതെന്ന് സൂചനയുണ്ട്.


കഴിഞ്ഞ മത്സരങ്ങലിലെല്ലാം മികവോടെ കളിച്ച ഇംഗ്ലണ്ടിന് സെമി ഫൈനലില്‍ കളി മറന്ന പോലെയായി. ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് 211 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. അമ്പോതവര്‍ പൂര്‍ത്തിയാകും മുമ്പു തന്നെ എല്ലാ കളിക്കാരും പവലിയനില്‍ മടങ്ങിയെത്തുകയും ചെയ്തു.


ജയിക്കാന്‍ 212 റണ്‍സ് വേണ്ടിയിരുന്ന പാക്കിസ്ഥാന്‍ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി 77 പന്ത് ബാക്കി നില്‍ക്കെ വിജയം കണ്ടു. 37.1 ഓവറിലാണ് പാക്കിസ്ഥാന്‍ വിജയം നേടിയത്.


അഷര്‍ (76), ഫഖര്‍(57) എന്നിവര്‍ ക്ഷമയോടെ ബാറ്റു വീശി 118 റണ്‍സിന്റെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. തുടര്‍ന്ന് ബബര്‍ അസം (39), മുഹമദ് പഫീസ് (27) എന്നിവര്‍ ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലെത്തിച്ചു,.


പാക് മീഡിയം പേസര്‍മാരായ ഹസന്‍ അലി, റുമ്മാന്‍ റയിസ്, ജൂനൈദ് ഖാന്‍ എന്നിവരുടെ പന്തേറി ഇംഗ്ലണ്ടിന്റെ വമ്പന്‍ ബാറ്റിംഗ് നിര തകര്‍ന്നടിയുകയായിരുന്നു. 56 പന്തില്‍ 46 റണ്‍സെടുത്ത ജോ റൂട്ടാണ് ടോപ് സ്‌കോറര്‍. ബെയര്‍ സ്റ്റോ (43), മോര്‍ഗന്‍ (33), ബെന്‍ സ്റ്റോക്‌സ് (34) എന്നിവര്‍ക്ക് റണ്‍ സ്‌കോറിംഗ് വേഗം കൂട്ടാന്‍ കഴിഞ്ഞില്ല. മധ്യ നിരയും വാലറ്റവും പരാജയപ്പെട്ടതോടെ കൂറ്റന്‍ സ്‌കോര്‍ എന്ന ലക്ഷ്യം നേടാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ