General News

മെട്രോ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയടക്കം നാലു പേര്‍ മാത്രം , പ്രതിപക്ഷ നേതാവും മറ്റ് 12 പേരും അടങ്ങുന്ന ലിസ്റ്റ് പിഎംഒ വെട്ടി

Wed, Jun 14, 2017

Arabianewspaper 288
മെട്രോ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രിയടക്കം നാലു പേര്‍ മാത്രം

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം നാലു പേര്‍ മാത്രം. കേരളം നല്‍കിയ പതിമൂന്നു പേരുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ്, സ്ഥലം എംഎല്‍എ ,. ഡെല്‍ഹി മേട്രോ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ എന്നിവരുള്‍പ്പടെയുള്ളവരെ ഒഴിവാക്കി.


എസ്പിജിയുടെ ശുപാര്‍ശ പ്രകാരം പധാനമന്ത്രിയുടെ ഓഫീസിലെ പ്രോട്ടോക്കോള്‍ ഓഫീസറാണ് സംസ്ഥാന സര്‍ക്കാരിന് വേദി സംബന്ധിച്ച നിഷകര്‍ഷസകള്‍ നല്‍കിയിരിക്കുന്നത്.


പ്രധാനമന്ത്രി മോഡി, ഗവര്‍ണര്‍ സദാശിവം, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരാണ് വേദിയില്‍ ഉണ്ടാകുക.


കൊച്ചി മെട്രോ കോര്‍പറേഷന്‍ എംഡി എലിയാസ് ജോര്‍ജ്., പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഹൈബി ഈഡന്
, പിടി തോമസ് എംഎല്‍എ, എന്നിവരും ലിസ്റ്റില്‍ ഇല്ല. ഇവര്‍ പ്രധാനമന്ത്രിക്കൊപ്പം മെട്രോ യാത്രയില്‍ പങ്കെടുക്കും. സദസിലും ഇവര്‍ക്ക ഇരിപ്പടം ഒരുക്കും. എന്നാല്‍, തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തയോട് നിസംഗനായാണ് മെട്രോ മാന്‍ ശ്രീധരന്‍ പ്രതികരിച്ചത്. വേദിയില്‍ ഉണ്ടാകണമെന്നില്ല. ചടങ്ങില്‍ താനും പങ്കെടുക്കും. തന്നെ ഉദ്ഘാടന വേദിയില്‍ നിന്ന് ഒഴിവക്കിയതില്‍ യാതൊരു അസ്വാഭാവികത ഇല്ലെന്നും പ്രോട്ടോക്കോള്‍ പ്രകാരമാണ് വേദിയില്‍ ആളുകളെ നിശ്ചയിക്കുക എന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.


ശനിയാഴ്ച രാവിലെ 11 ന് കലൂര്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുക.

Tags : Kochi Metro 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ