General News

ഭൂരിപക്ഷം പോയി. പളനി സ്വാമിയുടെ നില പരുങ്ങലില്‍

Wed, Jun 14, 2017

Arabianewspaper 269
ഭൂരിപക്ഷം പോയി. പളനി സ്വാമിയുടെ നില പരുങ്ങലില്‍

തമിഴ് നാട് രാഷ്ട്രീയത്തില്‍ വീണ്ടും പ്രതിസന്ധി. ഭരണ കക്ഷിയായിരുന്ന അണ്ണാ ഡിഎംകെ മൂന്നായി പിളര്‍ന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍. ഇതോടെ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായി.


പളനി സ്വാമിക്കൊപ്പം ഉണ്ടായിരുന്നവരില്‍ ഒരു വിഭാഗം ടിടിവി ദിനകരന്‍ പക്ഷത്തേക്ക് നീങ്ങിയതോടെയാണിത്. മറ്റൊരു വിഭാഗമായ പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നാലും ഭൂരിപക്ഷം ലഭിക്കില്ല.


ഡിഎംകെ ഈ അവസരം മുതലെടുക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ ദിവസം ടൈംസ് നൗ ചാനല്‍ പുറത്തു വിട്ട ഒളി ക്യാമറ ദൃശ്യങ്ങള്‍ സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായിട്ടുണ്ട്.


പത്തു കോടി രൂപ വരെ വാങ്ങിയാണ് ശശികല എംഎല്‍എമാരെ ചാക്കിലാക്കിയതെന്നാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ നിന്നും രക്ഷപ്പെട്ട ശരവണന്‍ എന്ന എംഎഎല്‍ ഒളിക്യാമറ ദൃശ്യങ്ങളില്‍ പറയുന്നത്. ബിജെപിയുമായി ചേരാമെന്നും കേന്ദ്ര മന്ത്രിസഭയില്‍ പ്രവേശനം ലഭിക്കുമെന്നും പറഞ്ഞതിനാലാണ് താന്‍ റിസോര്‍ട്ടില്‍ നിന്നും ചാടിയതെന്ന് ശരവണന്‍ പറയുന്നുണ്ട്. സുലൂര്‍ എംഎല്‍എ ജി കനകരാജും ശശികല പണം നല്‍കിയിതായി സമ്മതിക്കുന്നുണ്ട്.


ഏതായാലും പുതിയ വെളിപ്പെടുത്തലുകളും വേലിചാട്ടങ്ങളും തമിഴ് നാട് രാഷ്ട്രീയത്തെ വീണ്ടും പ്രതിസന്ധിയിലേക്കാണ് കൊണ്ടു ചെന്ന് എത്തിക്കുന്നത് ഒളി ക്യാമറ സംഭവത്തെകുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.


പളനി സ്വാമിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനും തുടര്‍ന്ന് ആറു മസത്തിനുള്ളില്‍ നിയമ സഭാ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തില്‍ വരാനും തനിക്ക് കഴിയുമെന്നാണ് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ കരുതുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ