General News

സൈന്യത്തിന്റെ കോച്ചിംഗ് : കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി പ്രവേശനം

Wed, Jun 14, 2017

Arabianewspaper 249
സൈന്യത്തിന്റെ കോച്ചിംഗ്  : കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക്   ഐഐടി പ്രവേശനം

ഇന്ത്യന്‍ സേന കാശ്മീരില്‍ നടത്തുന്ന അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയില്‍ ചില സദ് വാര്‍ത്തകളും. സൈന്യത്തിന്റെ സൂപ്പര്‍ 40 എന്ന കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്ത  കുട്ടികള്‍ക്ക് ഐഐടി പ്രവേശനം ലഭിച്ചു, ഇതില്‍ 26 ആണ്‍ കുട്ടികള്‍ക്കും രണ്ടു പെണ്‍കുട്ടികള്‍ക്കും ഐഐടി-ജെഇഇ മെയിന്‍സ് എക്‌സാമിലാണ് വിജയം.


കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടി പ്രവേശനം സാധ്യമാകുന്നതിനാണ് 2013-14 ല്‍ സൂപ്പര്‍ 30 എന്ന പദ്ധതി ആസുത്രണം ചെയ്തത്. 2016 ല്‍ ഇത് സൂപ്പര്‍ 40 ആയി. രാജ്യത്തെ 23 ഐഐടി കളിലേക്കുള്ള പ്രവശേന പരീക്ഷയായ ജെഇഇ ക്ക് തയ്യാറെടുപ്പിക്കുകയാണ് കോച്ചിംഗിലൂടെ ചെയ്യുന്നത്.


ഇതില്‍ എട്ടു പേര്‍ പെണ്‍കുട്ടികളാണ്. എല്ലാവരും ജമ്മു കാശ്മീരില്‍ നിന്നുള്ളവര്‍ തന്നെ. മേജര്‍ ജനറല്‍ ആര്‍ പി ഖലിതയാണ് കോച്ചിംഗിന് നേതൃത്വം നല്‍കിയത്. ഇനി സൂപ്പര്‍ 50 എന്ന ലക്ഷ്യത്തിലേക്കാണ് സൈന്യം തയ്യാറെടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.


വിജയിച്ച വിദ്യാര്‍്തഥികളെ കരസേന മേധാവി ജനറല്‍ റാവത്ത് നേരിട്ടെത്തിയാണ് അഭിനന്ദിച്ചത്.


പെട്രോളിയം മന്ത്രാലയത്തിന്റെ സാമൂഹ്യ പ്രതിബന്ധത പദ്ധതിയുടെ ഭാഗമായാണ് കോച്ചിംഗിന് സാമ്പത്തിക സഹായം നല്‍കുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ