General News

ഉപരോധത്തില്‍ അയവ് : ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇ വഴി അനുവദിച്ചു

Wed, Jun 14, 2017

Arabianewspaper 277
ദോഹയിലേക്കുള്ള ഇന്ത്യന്‍ വിമാനങ്ങള്‍ യുഎഇ വഴി അനുവദിച്ചു

ഖത്തര്‍ ഉപരോധത്തിനു ശേഷം പ്രവാസികളായ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം. യുഎഇയുടെ നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതാണ് ഇതിനു കാരണം.


ഇന്ത്യയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനങ്ങള്‍ക്ക് യുഇയുടെ വ്യോമ മേഖല ഉപയോഗിക്കാനുള്ള അനുമതി നല്‍കിയതോടെയാണിത്. ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്കാണ് ഉപരോധമുള്ളതെന്ന് യുഎഇ വ്യക്തമാക്കി.


ഇതോടെ. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ് തുടങ്ങിയ വിമാനങ്ങള്‍ ദുബായ് വഴി ഖത്തറിലേക്കും മറ്റും വിമാന സര്‍വീസ് പുനരാരംഭിച്ചു, ഗള്‍ഫ് പ്രതിസന്ധി മൂലം ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് യുഎഇയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു,.


നിലവില്‍ ഇന്ത്യയില്‍ നിന്നും ദോഹയിലേക്കുള്ള വിമാനങ്ങള്‍ വളഞ്ഞ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് സമയ ക്കൂടുതല്‍ എടുക്കുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

Tags : Gulf crisis 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ