General News

ആദ്യം മെട്രോ യാത്ര, പിന്നെ ഉദ്ഘാടനം

Tue, Jun 13, 2017

Arabianewspaper 258
ആദ്യം മെട്രോ യാത്ര, പിന്നെ ഉദ്ഘാടനം

കൊച്ചി മെട്രോ റെയില്‍ ഉദ്ഘാടനം ജൂണ്‍ 17 ന് രാവിലെ പതിനൊന്നിന് നടക്കുമെങ്കിലും ഉദ്ഘാടനത്തിനു മുമ്പു തന്നെ പ്രധാനമന്ത്രി മെട്രോ റെയില്‍ യാത്ര നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.


പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇത്തരത്തില്‍ ക്രമീകരണം നടത്തിയത്. പാലാരിവട്ടത്തു നിന്നും യാത്ര തിരിച്ച് പത്തടിപ്പാലം വരെയും അവിടുന്ന് തിരിച്ചുമായിരിക്കും പ്രധാനമന്ത്രിയുടെ യാത്ര. തുടര്‍ന്ന് കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ എത്തി മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിക്കും,. പ്രത്യേകം ക്ഷണിച്ച 3500 പേര്‍ക്കാണ് ഉദ്ഘാടന യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.


കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ നാവിക സേന വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന പ്രധാനമന്ത്രി നേരിട്ട് പാലാരിവട്ടത്തേക്കാണ് എത്തുക., ഉദ്ഘാടനത്തിുനു ശേഷം ഉച്ചയോടെ ഡെല്‍ഹിക്ക് മടങ്ങും.


കൊച്ചി മെട്രോ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് 19 തിങ്കളാഴ്ച മുതലാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ