General News

പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും യുവതി പേ വിഷബാധയേറ്റ് മരിച്ചതില്‍ ആശങ്ക

Tue, Jun 13, 2017

Arabianewspaper 964
പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും യുവതി പേ വിഷബാധയേറ്റ് മരിച്ചതില്‍ ആശങ്ക

സംസ്ഥാനത്ത് ഉടനീളം നായയുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പേ വിഷബാധ ഏല്‍ക്കാതിരിക്കാന്‍ കുത്തിവെയ്പ്പ് എടുത്തിട്ടും കോഴിക്കോട് വീട്ടമ്മ മരിച്ച സംഭവം ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു.


തെരുവു നായ ശല്യത്തിനെതിരെ ശ്വാശതമായ പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ സര്‍ക്കാരോ, തദ്ദേശ സ്ഥാപനങ്ങളോ എടുക്കാതത്തും പേ വിഷ കുത്തിവെയ്പ്പ് എടുത്തി്ട്ടും വിഷബാധയേറ്റ് മരണം സഭംവിക്കുന്നതുാണ് ജനങ്ങളെ നിരാശരാക്കിയിരിക്കുന്നത്.


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മുപ്പതു കാരിയായ റിന്‍സി മരിച്ച സംഭവമാണ് ആരോഗ്യ വകുപ്പ് അധികൃതരുടേയും ജനങ്ങളുടേയും കണ്ണു തുറപ്പിക്കാന്‍ ഇടായാക്കിയത്. തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ തെരുവു നായ കടിക്കുന്നതില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടേയാണ് കോഴിക്കോട് പേരമ്പ്ര സ്വദേശിയായ വീട്ടമ്മയ്ക്ക് നായയുടെ കടിയേല്‍ക്കുന്നത്.


മെയ് 18 ന് ഒന്നര വയസുള്ള ജിതിന്‍ എന്ന മകനുമാായി റോഡിലൂടെ നടന്നു പോകുമ്പോഴാണ് നായയുടെ ആക്രമണം ഉണ്ടാകുന്നത്. നിലത്ത് വീണു പോയ റിന്‍സി തന്റെ ശരീരത്തിനടിയില്‍ കുട്ടിയെ സംരക്ഷിച്ച് കിടക്കുകയായാണ് ഉണ്ടായത്. എന്നാല്‍, നായ റിന്‍സിയുടെ നെറ്റിയിലും ചുണ്ടിലും കടിച്ചു മുറിവേല്‍പ്പിച്ചു,. നാട്ടുകാര്‍ ഓടിയെത്തി റിന്‍സിയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു,.


റിന്‍സിക്ക് പേ വിഷബാധയ്‌ക്കെതിരെയുള്ള കുത്തിവെപ്പും എടുത്തു, വയനാട് ജില്ലാ ആശുപത്രിയില്‍ മൂന്നു കുത്തിവെപ്പാണ് റിന്‍സിക്ക് നല്‍കിയത്. നാലാമത്തെ കുത്തിവെപ്പ് ജൂണ്‍ പതിനഞ്ചിന് എടുക്കാനിരിക്കെയാണ് റിന്‍സിയുടെ മരണം .
കടിയേറ്റ സംഭവ്തതിന് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ റിന്‍സിക്ക് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, വെള്ളിയാഴ്ച മരണമടയുകയാണ് ചെയ്തത്.


ജിതിന് നായയുടെ കടിയേറ്റിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടിക്ക് മുലപ്പാല്‍ നല്‍കിയിരുന്നതിനാല്‍ ബന്ധുക്കള്‍ ആശങ്കയിലുമാണ്. റിന്‍സിക്ക് നല്‍കിയ വാക്‌സിനേഷന്‍ കാലാവധി കഴിഞ്ഞതാണെന്ന ആരോപണം ബന്ദുക്കളില്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍, പ്രതിരോധ കുത്തിവെയ്പ്പ് പരാജയപ്പെട്ടതല്ല മരണ കാരണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ പറയുന്നു,. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായി സംഭവിക്കാറുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു. മുഖത്തും തലയിലും മറ്റും കടിയേറ്റാല്‍ പേ വിഷബാധ പൊടുന്നനെ തലച്ചോറിനെ ബാധിക്കാമെന്നും കാലിനോ കയ്യിലോ കടിച്ചാല്‍ ഇത്രയും അപകടകരമല്ലെന്നും ചില വിദഗ്ദ്ധര്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ