General News

മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ ഒമ്പത് അഭിഭാഷകര്‍ക്കെതിരെ നടപടി

Tue, Jun 13, 2017

Arabianewspaper 242
മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരായ ഒമ്പത് അഭിഭാഷകര്‍ക്കെതിരെ നടപടി

മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പോരിന് പുതിയ മുഖം. മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ഒമ്പത് അഭിഭാഷകരെ തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.


ബാര്‍കൗണ്‍സില്‍ ജനറല്‍ ബോഡിയില്‍ എടുത്ത തീരുമാനത്തിന് വിരുദ്ധമായി മാധ്യമ പ്രവര്‍ത്തകര്‍ക്കു വേണ്ടി കോടതിയില്‍ കേസ് വാദിച്ചതിനാണ് ഒമ്പത് അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.


കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന അഭിഭാഷക- മാധ്യമപ്രവര്‍ത്തക ശീത സമരത്തിന് പുതിയ പോര്‍മുഖം ഇതോടെ തുറന്നിരിക്കുകയാണ്. ഹൈക്കോടതി ഇടപ്പെട്ട് വിഷയം ഒത്തു തീര്‍പ്പിലെത്തിച്ച ശേഷവും ഇത്തരം നടപടികള്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായതിനെ മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനും അഭിഭാഷക സംഘടനയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, സുപ്രീം കോടതി. രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ സന്ദര്‍ശിച്ച് പരിഹാരം കാണാനുമാണ് മാധ്യമ പ്രവര്‍ത്തകര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്.


അതേസമയം അഭിഭാഷകനും മുന്‍ എംപിയുമായി സെബാസ്റ്റ്യന്‍ പോളിനു വേണ്ടി കേസില്‍ ഹാജരായതിനാണ് അഭിഭാഷകര്‍ക്കെതിരെ നടപടി എന്ന് തിരുവനന്തപും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആനയറ ഷാജി പറയുന്നു.


മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന സെബാസ്റ്റ്യന്‍ പോള്‍ ഒരു പൊതു യോഗത്തില്‍ വെച്ച അഭിഭാഷകരുടെ നടപടിയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു അഭിഭാഷകന്‍ നല്‍കിയ മാന നഷ്ട കേസില്‍ പ്രതിയായ സെബാസ്റ്റ്യന്‍ പോളിനു വേണ്ടി അഭിഭാഷകര്‍ ഹാജരാകരുതെന്ന് ബാര്‍ അസോസിയേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് ലംഘിച്ചതിനാണ് നടപടി.


2016 ജൂലൈയില്‍ ഗവ പ്ലീഡര്‍ ഒരു സ്ത്രീയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച സംഭവം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അഭീഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള കലഹത്തിലേക്ക് നയിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ