General News

ഒളിക്യാമറ ഓപറേഷന്‍: ശശികല എംഎല്‍എമാര്‍ക്ക് നല്‍കിയത് ആറു കോടി വീതം

Tue, Jun 13, 2017

Arabianewspaper 265
ഒളിക്യാമറ ഓപറേഷന്‍: ശശികല എംഎല്‍എമാര്‍ക്ക് നല്‍കിയത് ആറു കോടി വീതം

അണ്ണാ ഡിഎംകെ എംഎല്‍എമാരെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച സമയത്ത് ശശികലയും ടിടിവി ദിനകരനും വാരിക്കോരി പണവും സ്വര്‍ണവും നല്‍കിയതായി വെളിപ്പെടുത്തല്‍. ടൈംസ് നൗ നടത്തിയ സ്റ്റിംഗ് ഓപറേഷനിലാണ് എംഎല്‍എമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വന്‍ തുക കോഴ വാഗ്ദാനം നല്‍കി. കേസില്‍ അറസ്റ്റിലായി ഇപ്പോള്‍ ജാമ്യത്തിലുള്ള അമ്മാ അണ്ണാഡിംഎംകെയുടെ ഡെപു്യുട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് തിരിച്ചടിയായിരിക്കുകയാണ് സ്റ്റിംഗ് ഓപറേഷന്‍,.


എടപ്പാടി പളനി സ്വാമിയെ പിന്തുണയ്ക്കാനും വിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യാനും ഒരോ എംഎല്‍എയ്ക്കും ആറു കോടി രൂപയായിരുന്നു വാഗ്ദാനമെന്നും ഇത് പണമായും സ്വര്‍ണമായും നല്‍കിയെന്നാണ് മധുര സൗത്ത് എംഎല്‍എ എസ് എസ് ശരവണന്‍ ഒളിക്യാമറയില്‍ സമ്മതിക്കുന്നത്. ചില എംഎല്‍എമാര്‍ പത്തു കോടി രൂപ വരെ വാങ്ങിച്ചതായും ശരവണന്‍ സമ്മതിക്കുന്നു.


തനി അരസ്, കരുണാസ്, തമീമുല്‍ അന്‍സാരി എന്നീ എംഎല്‍എമാരാണ് പത്തു കോടി വാങ്ങിയതെന്ന് ശരവണന്‍ വെളിപ്പെടുത്തുന്നു. മറ്റൊരു എംഎല്‍എ ആര്‍ കനകരാജും സമാനമായ വെളിപ്പെടുത്തല്‍ നടത്തി. ഒപ്പം നില്‍ക്കാന്‍ പനീര്‍ശെല്‍വം ഒരു കോടി രൂപയാണ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്തതെന്ന് ശരവണന്‍ പറയുന്നു.


തനിക്കൊപ്പം വന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ വാഗ്ദാനം, എംഎല്‍എമാരെ പിടിച്ചു നിര്‍ത്താന്‍ കൂവത്തൂരിലെ റിസോര്‍ട്ടില്‍ മദ്യം ഒഴുക്കിയെന്നും എംഎല്‍എ പറയുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ