General News

ശ്രീവത്സം ഗ്രൂപ്പിന്റെ ഉന്നത ബന്ധം സിബീഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

Tue, Jun 13, 2017

Arabianewspaper 234
ശ്രീവത്സം ഗ്രൂപ്പിന്റെ ഉന്നത ബന്ധം സിബീഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

ശ്രീവത്സം ഗ്രൂപ്പിന്റെ ഉന്നത ബന്ധം സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല



ആദായ നികുതി വകുപ്പ് റെയ്ഡില്‍ കോടികളുടെ ബിനാമി ഇടപാട് കണ്ടെടുത്ത ശ്രീവത്സം ഗ്രൂപ്പിന് യുഡിഎഫിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് സംശയനിവരാണത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.


ഹരിപ്പാട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന രമേശ് ചെന്നിത്തല സംശയത്തിന്റെ നിഴലിലായിരുന്നു. ഹരിപ്പാട് കേന്ദ്രീകരിച്ച് കോടികളുടെ ബിനാമി വസ്തുക്കളാണ് ശ്രീവത്സം ഗ്രുപ്പ് സ്വന്തമാക്കിയിരിക്കുന്നത്. യുഡിഎഫിലെ മുന്‍ മന്ത്രിക്ക് ശ്രീവത്സം ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ഉന്നയിച്ചത്. യുഡിഎഫിലെ എല്ലാ മന്ത്രിമാരേയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തി പുകമറ സൃഷ്ടിക്കുകായായിരുന്നുവെന്നും ജനങ്ങള്‍ക്കിടയിലുണ്ടായ സംശയം ദുരികരിക്കാന്‍ ഇതു ഉപകരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


സിപിഐയുടെ ആരോപണം ദു,ഷ്ടലാക്കോടൊയാണെന്ന് രമേശ് ചെന്നിത്തല പറയുന്നു. സിപിഐയുടെ പല പ്രാദേശിക നേതാക്കള്‍ക്കും ഇതില്‍ ബന്ധം ഉണ്ട്. ഇതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആരോപണമെന്നും ചെന്നിത്തല പറയുന്നു.


ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ശ്രീവത്സം ഗ്രൂപ്പിന് ബന്ധമുണ്ടെന്ന് പറയുന്നത് ശരിയല്ല. യുഡിഎഫിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കരിവാരിത്തേക്കാനാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.


കഴിഞ്ഞ എട്ടിനാണ് ശ്രീവത്സം ഗ്രൂപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കുന്ന പദ്ധ,തിയില്‍ 50 കോടി വെളിപ്പെടുത്താന്‍ തയ്യാറായതോടെയാണ് ആദായ നികുതി വകുപ്പിന്റെ റഡാരില്‍ പന്തളം സ്വദേശിയായ എം കെ രാജേന്ദ്രന്‍ പിള്ളയെന്ന നാഗാലാന്‍്ഡ് പോലീസ് ഉദ്യോഗസ്ഥന്‍ പെടുന്നത്.


കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന ബിനാമി വേട്ടയില്‍ ഉള്‍പ്പെട്ടതോടെയാണ് കോടികളുടെ വെട്ടിപ്പ് കഥ പുറത്തു വരുന്നത്. 400 കോടിയുടെ ബിനാമി സ്വത്തുക്കളുടെ രേഖകളാണ് ഇതോടെ പിടിച്ചെടുത്തിട്ടുള്ളത്. ആയിരം കോടിയുടെ സ്വത്തുക്കള്‍ പിടികൂടിയെന്നുംഅനൗദ്യോഗിക കണക്കുകള്‍ പറയുന്നു.


വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ബിനാമി ഇടപാടാണ് രാജേന്ദ്രന്‍ പിള്ള നടത്തിയത്. നാഗാലാന്‍ഡ് പോലീസിന്റെ ഔദ്യോഗിക ട്രക്ക് പന്തളത്തെ ഇദ്ദേഹത്തിന്റെ വസതിയില്‍ കണ്ടെത്തിയിരുന്നു. ട്രക്കിനകത്ത് കടത്തിയത് എന്തായിരുന്നുവെന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല. കുടുതല്‍ അന്വേഷണം നടക്കുകയാണ്. ഇതിനിടെ 500 കോടി രൂപ സ്വയം വെളിപ്പെടുത്താമെന്ന വാഗ്ദാനമാണ് പിള്ള ആദായനികുതി വകുപ്പ്‌ന് നല്‍കിയിരിക്കുന്നത്. മുവ്വായിരം കോടിയുടെ ബിനാമി സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളില്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ