General News

മോഡിയുടെ വരവിനെ പ്രതീക്ഷയോടെ കാണുന്നു -യുഎസ്

Tue, Jun 13, 2017

Arabianewspaper 199
മോഡിയുടെ വരവിനെ പ്രതീക്ഷയോടെ കാണുന്നു -യുഎസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും തമ്മിലുള്ള കൂടിക്കാഴ്ചയെ തങ്ങള്‍ പ്രതീക്ഷയോടെ കാണുന്നുവെന്ന് അമേരിക്ക. ജൂണ്‍ 26 നാണ് ഇരു നേതാക്കളും തമ്മിലുള്ള ഉഭയ കക്ഷി കൂടിക്കാഴ്ച.


പ്രധാനമന്ത്രി മോഡിയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള സൗഹൃദ ബന്ധത്തിന് കൂുടുതല്‍ ഊഷ്മളത പ്രദാനം ചെയ്യുമെന്നും പുതിയ ദിശ നല്‍കുമെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു,.



പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനംസ ഇന്ത്യന്‍ വംശജര്‍ക്കെതിരെ യുഎസില്‍ നടക്കുന്ന അതിക്രമം, ഐടി മേഖലയിലെ എച്ച്1 ബി വിസ നയം എന്നിവ ചര്‍ച്ചാ വിഷയമാകുമെന്നും വൈറ്റ് ഹൗസ് മീഡിയ സെക്രട്ടറി സീന്‍ സ്‌പൈസര്‍ പറഞ്ഞു,


ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക മേഖലയിലെ സഹകരണം ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ കാര്യം എന്നിവയും ചര്‍ച്ചയാകും.


പ്രതിരോധ മേഖലയിലെ സഹകരണവും കരാറുകളും ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. പ്രസിഡന്റായി ചുമതലയേറ്റ ശേഷം പ്രധാനമന്ത്രിയെ യുഎസിലേക്ക് ക്ഷണിച്ച ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ