General News

പാക്കിസ്ഥാന്‍ സെമിയില്‍, എതിരാളി ഇംഗ്ലണ്ട്

Tue, Jun 13, 2017

Arabianewspaper 200
പാക്കിസ്ഥാന്‍ സെമിയില്‍, എതിരാളി ഇംഗ്ലണ്ട്

ഐസിസി ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനലില്‍ പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനേയും ഇന്ത്യ ബംഗ്ലാദേശിനേയും നേരിടും. ശ്രീലങ്കുയുമായി നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ പാക്കിസ്ഥാന്‍ മൂന്നു വിക്കറ്റ് വിജയം നേടുകയായിരുന്നു.


നായകന്‍ സര്‍ഫറാസ് അഹമദ് നേടിയ 61 റണ്‍സാണ് പാക്കിസ്ഥാനെ സെമിയിലേക്ക് എത്തിച്ചത്. ഗ്രൂപ്പ് എ യില്‍ കൂടുതല്‍ പോയിന്റ് നേടിയ ഇംഗ്ലണ്ടിനെ ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ പാക്കിസ്ഥാന്‍ നേരിടും.


ജയിക്കാന്‍ 237 റണ്‍സ് എന്ന ലക്ഷ്യമായിരുന്നു പാക്കിസ്ഥാന് മുന്നില്‍ ഉണ്ടായിരുന്നത്. ഫകര്‍ സമന്‍ ( 36 പന്തില്‍ 50) പാക്കിസ്ഥാന്റെ ശ്രമത്തിന് തുടക്കമിട്ടു,. എന്നാല്‍, ശക്തമായി തിരിച്ചടിച്ച ശ്രീലങ്ക ഒരു ഘട്ടത്തില്‍ പാക്കിസ്ഥാനെ ഏഴിന് 162 എന്ന നിലയില്‍ എത്തിച്ചു. എന്നാല്‍, നായകന്‍ സര്‍ഫറാസ് അഹമദും മുഹമദ് അമീറും (28) ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ നേടിയ കരുത്താര്‍ന്ന ബാറ്റിംഗ് 31 പന്ത് ബാക്കി നില്‍ക്കെ അവരുടെ വിജയത്തിനും സെമി പ്രവേശനത്തിനും അവസരമൊരുക്കുകയായിരുന്നു.


കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ആവേശമൊന്നും ലങ്കയുടെ ബാറ്റിംഗില്‍ കാണാനുണ്ടായിരുന്നില്ല.


നുവാന്‍ പ്രദീപ് മൂന്നു വിക്കറ്റ് നേടി ലങ്കന്‍ ബൗളിംഗില്‍ മികവു കാട്ടി.


ശ്രീലങ്കയുടെ ബാറ്റിംഗില്‍ ഓപണര്‍ നിരോഷന്‍ ദിക്വെല്ല (73)യും നായകന്‍ ആഞ്ചലോ മാത്യുസും (39) മികച്ച പ്രകടനം നടത്തി. 250 റണ്‍ എന്ന മാന്യമായ സ്‌കോറിലേക്ക് എത്താനുള്ള ലങ്കയുടെ ശ്രമം വിജയം കണ്ടില്ല. ഇത് അവര്‍ക്ക് വിനയായി,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ