General News

തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നീരീക്ഷിക്കാനാണോയെന്ന് കോടതി

Mon, Jun 12, 2017

Arabianewspaper 279
തച്ചങ്കരിയെ നിയമിച്ചത് സെന്‍കുമാറിനെ നീരീക്ഷിക്കാനാണോയെന്ന് കോടതി

പോലീസ് ആസ്ഥാനത്ത് നടത്തിയ നിയമനങ്ങള്‍ സര്‍ക്കാരിന് തലവേദനയാകുന്നു. ഡിജിപി സെന്‍കുമാറിനെ സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം പുനര്‍ നിയമിക്കുന്നതിനു തൊട്ടു മുമ്പ് നടത്തിയ നിയമനങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി രംഗത്ത് വന്നത് സര്‍ക്കാരിന് തിരിച്ചടിയായി.


പോലീസ് ആസ്ഥാനത്ത് അഡി, ഡിജിപി എന്തിനാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു ഡിജിപിയെ നിരീക്ഷിക്കാനാണോ ഇത്തരമൊരും തസ്തിക. എങ്കില്‍ തച്ചങ്കരി ഈ സ്ഥാനത്ത് തുടരരുതെന്നും കോടതി പറഞ്ഞു,.


തച്ചങ്കരിക്കെതിരെ നിരവധി കേസുകളുണ്ടെന്നും മുന്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് പോലീസ് ചുമതല നല്‍കിയിരുന്നില്ലെന്നും ഡിജിപി നിയമനത്തിന് തൊട്ടു മുമ്പ് നടത്തിയ സ്ഥലമാറ്റം ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു,.


ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിര്‍ണായക സ്ഥാനത്ത് നിയമിച്ചതിനെ ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക പരാമര്‍ശം.


സര്‍ക്കാരിന്റെ വാദം കേള്‍ക്കാന്‍ കേസ് മാറ്റിവെച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ