General News

കെ സുരേന്ദ്രന് അനുകൂലമായി വിധി വരുമെന്ന് സൂചന, ലീഗ് എംഎല്‍എ രാജി വെച്ചേക്കും

Mon, Jun 12, 2017

Arabianewspaper 561
കെ സുരേന്ദ്രന് അനുകൂലമായി വിധി വരുമെന്ന് സൂചന, ലീഗ് എംഎല്‍എ രാജി വെച്ചേക്കും
മഞ്ചേശ്വരത്ത് കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനര്‍ത്ഥി കള്ള വോട്ടിന്റെ സഹായത്തോടെയാണ് വിജയിച്ചതെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാതി നല്‍കിയ സംഭവത്തില്‍ അനുകൂല വിധി വരുമെന്ന സൂചന. ഇങ്ങിനെ സംഭവിച്ചാല്‍ സുരേന്ദ്രന്‍ വിജയിച്ചതായി പ്രഖ്യാപിക്കുമെന്ന ആശങ്കയും ലീഗിനുണ്ട്.

ഇതിനെ തുടര്‍ന്ന് വിജയിച്ച ലിഗ് സ്ഥാനാര്‍ത്ഥി പി ബി അബ്ദള്‍ റസാഖ് രാജിവെച്ച് ജനവിധി വീണ്ടും തേടുന്നതിന് നീക്കം ആരംഭിച്ചു, 2016 ലെ തിരഞ്ഞെടുപ്പില്‍ അബ്ദുള്‍ റസാഖിന് 56870 വോട്ടും സുരേന്ദ്രന് 56781 വോട്ടുകളുമാണ് ലഭിച്ചത്, 89 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എതിര്‍ സ്ഥാനാര്‍്തഥി വിജയിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ പരാതിയുമായി കോടതിയില്‍ എത്തിയത്.

മൂന്നാം സ്ഥാനത്ത് എത്തിയ സിപിഎം സ്ഥാനാര്‍്തഥി സി കുഞ്ഞമ്പുവിന് 42565വ വോട്ടുകളും ലഭിച്ചു,

താന്‍ വിജയിക്കേണ്ടതായിരുന്നുവെന്നും കള്ള വോട്ടും അപരനും ആയിരത്തോളം വോട്ടുകള്‍ പിടിച്ചതാണ് പരാജയ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. 250 പേര്‍ കള്ള വോട്ട് ചെയ്തന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. ഇതില്‍ പകുതിയോളം പേര്‍ മരിച്ചു പോയവരും പിന്നെയുള്ളവര്‍ പ്രവാസികളുമായിരുന്നു എന്നാണ് സുരേന്ദ്രന്റെ വാദം.,

സുരേന്ദ്രന്റെ അപരനായിരുന്ന കെ സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. കള്ള വോട്ട് ചെയ്തവരുടെ പേര് , വിലാസം എന്നിവ സുരേന്ദ്രന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇത്രയും പേര്‍ക്കും കോടതി സമന്‍സ് അയച്ചു. ഇതില്‍ ചിലരെത്തി താന്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തിട്ടില്ലെന്ന് സത്യവാങ് മൂലം നല്‍കിയിരുന്നു.

കള്ളവോട്ട് നടന്നുവെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതോടെ തലനാരിഴ കീറിയുള്ള അന്വേഷണം നടക്കുകയാണിപ്പോള്‍. 167 ബൂത്തുകളിലെ തിരഞ്ഞെടുപ്പു ഉദ്യോഗസ്ഥരില്‍ നിന്നും കോടതി തെളിവെടുത്തു., ഇതു കൂടാതെ മഞ്ചേശ്വരത്ത് ഉപയോഗിച്ച ശേഷം കൊച്ചിയില്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാനും കോടതി നീക്കം ആരംഭിച്ചിട്ടുണ്ട്.

വിദേശത്ത് ഉണ്ടായിരുന്നവര്‍ വോട്ട് ചെയ്തതായി സുരേന്ദ്രന്‍ ആരോപിച്ചതിനെ തുടര്‍ന്ന് എമിഗ്രേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ 20 പേരുടെ കാര്യത്തില്‍ കള്ളവോട്ട് നടന്നതായി കണ്ടെത്തി. ഇവര്‍ ഈ സമയം വിദേശത്തായിരുന്നതായി എമിഗ്രേഷന്‍ പാസ് പോര്‍ട്ട് രേഖകള്‍ തെളിയിച്ചു. ഇക്കാര്യം അഡിഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു,. ബാക്കിയുള്ളവരുടെ പരിശോധന നടന്നു വരികയാണ്. 26 പേരുടെ യാത്ര രേഖകള്‍ പരിശോധിച്ചതില്‍ 20 പേരും വിദേശത്തായിരുന്നുവെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനെ തുടര്‍ന്ന്, അബ്ദുള്‍ റസാഖിനെ രാജിവെയ്പ്പിക്കാന്‍ ലീഗ് നേതൃത്വം തയ്യാറെടുക്കുന്നത്. ഇതിന് യുഡിഎഫിന്റെ അനുമതി ലഭിച്ചിട്ടില്ല. ആരോഗ്യ പ്രശ്‌നം ചൂണ്ടിക്കാട്ടി അബ്ദുള്‍ റസാഖിനെ രാജിവെപ്പിക്കാനും കുഞ്ഞാലിക്കുട്ടി രാജിവെച്ച വേങ്ങരയ്‌ക്കൊപ്പ്ം തിരഞ്ഞെടുപ്പ് നടത്തി വിജയിച്ചു വരാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. സുരേന്ദ്രന്റെ നിയമസഭാ പ്രവേശനം എന്തുവില കൊടുത്തും തടയണമെന്ന നിലപാടിലാണ് സിപിഎമ്മും,. ഇതോടെ സിപിഎം സഹകരണത്തോടെ സീറ്റ് തിരിച്ചു പിടിക്കാമെന്നും സുരേന്ദ്രനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്താമെന്നും ലീഗ് കണക്കൂക്കൂട്ടുന്നു.
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ