General News

നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി അനുമതി

Mon, Jun 12, 2017

Arabianewspaper 222
നീറ്റ് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി അനുമതി

2017 നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ സിബിഎസ്ഇക്ക് സുപ്രീം കോടതിയുടെ അനുമതി. ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സിബിഎസ്ഇ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു,.


മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിധി സുപ്രീം കോടതി റദ്ദു ചെയ്തു. ഇതോടെ എംബിബിഎസ് , ബിഡിഎസ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷാ ഫലം ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പായി.


മുന്‍ നിശ്ചയിച്ചതു പോലെ ഫലപ്രഖ്യാപനവും, കൗണ്‍സെലിംഗും , പ്രവേശനവും നടത്താനാണ് സിബിഎസ്ഇയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.


സുപീം കോടതിയിലെ അവധിക്കാല ബെഞ്ചിലെ ജസ്റ്റീസുമാരായ പിസി പാന്ത്,. ദീപക് ഗുപ്ത എന്നിവരാണ് വിധി പ്രസ്താവിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സംസ്ഥാന ഹൈക്കോടതികള്‍ പരിഗണിക്കരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


പന്ത്രണ്ട് ലക്ഷം പേരാണ് ഇക്കുറി നീറ്റ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നത്. തമിഴ് നാട്ടില്‍ തമിഴ് ഭാഷയിലായിരുന്നു പരീക്ഷ നടത്തിയത്., ഇംഗ്ലീഷില്‍ നിന്നും വ്യത്യസ്തമായ ചോദ്യമാണ് തമിഴില്‍ ചോദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ചിലര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ