General News

ലയന സാധ്യത മങ്ങി, ഒപിഎസ് വിഭാഗത്തിലും ചോര്‍ച്ച

Mon, Jun 12, 2017

Arabianewspaper 296
ലയന സാധ്യത മങ്ങി, ഒപിഎസ് വിഭാഗത്തിലും ചോര്‍ച്ച

അണ്ണാ ഡിഎംകെയുടെ വിമത വിഭാഗങ്ങള്‍ തമ്മിലുള്ള ലയന സാധ്യത മങ്ങി. മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള അമ്മാ അണ്ണാ ഡിഎംകെയുമായി ലയിക്കാനുള്ള പനീര്‍ശെല്‍വം വിഭാഗത്തിന്റെ ശ്രമങ്ങള്‍ അവസാനിപ്പിച്ചു,


ഇതിനായി നിയോഗിച്ച ലയന സമിതി ഒ പനീര്‍ശെല്‍വം പിരിച്ചു വിട്ടു. ഇതിനിടെ, പനീര്‍ശെല്‍വം വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് പരിത്തി ഇളംവഴുത്തി ടിടിവി ദിനകരനെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചു, ശശികലയ്‌ക്കെതിരെ പനീര്‍ശെല്‍വം വിമത നീക്കം നടത്തിയപ്പോള്‍ പിന്തുണയ്ക്കുകയും കുടെനില്‍ക്കുകയും ചെയ്ത നേതാവാണ് ഇളംവഴുത്തി. ദിനകരന്‍ ശക്തനായ നേതാവാണെന്നും പാര്‍ട്ടിയെ നയിക്കാന്‍ കെല്‍പുള്ളയാളുമാണെന്ന് ഇദ്ദേഹം പറഞ്ഞു.


പനീര്‍ശെല്‍വം ശിവാജി ഗണേശനേക്കാളും വലിയ അഭിനയക്കാരനാണെന്നും തങ്ങളെ വിഡ്ഡികളാക്കുകയാണ് പനീര്‍ശെല്‍വം ചെയ്യുന്നതെന്നും ഇദ്ദേഹം ആരോപിച്ചു.


എന്നാല്‍, മുഖ്യമന്ത്രി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിലെ മുപ്പതോളം എംഎല്‍എമാര്‍ ശശികല ക്യാമ്പിലേക്കു ചാടുമെന്ന് ഉറപ്പായതോടെയാണ് പനീര്‍ശെല്‍വം പളനി സ്വാമി വിഭാഗവുമായുള്ള ലയന നീക്കം ഉപേക്ഷിച്ചതെന്ന് കരുതുന്നു.

Tags : OPS  AIADMK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ