General News

ക്രിക്കറ്റ് കളി കാണാനെത്തിയ മല്യക്ക് കൂക്കു വിളി

Mon, Jun 12, 2017

Arabianewspaper 257
ക്രിക്കറ്റ് കളി കാണാനെത്തിയ മല്യക്ക് കൂക്കു വിളി

കോടിക്കണക്കിന് രൂപ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യക്ക് ലണ്ടനില്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകരുടെ കൂക്കുവിളി.


ലണ്ടനില്‍ കഴിയുന്ന മല്യ ഇന്ത്യയുടെ മത്സരം കാണാന്‍ ഇതിനു മുമ്പും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. ഇന്ത്യന്‍ ഏജന്‍സികളുടെ വാറണ്ട് നിലനില്‍ക്കെ ബ്രിട്ടനില്‍ നിയമ നടപടി നേരിടുന്നതിനിടെയാണ് മല്യ ഇവിടെ കളികാണാന്‍ എത്തിയത്.


ഇന്ത്യ, ദക്ഷിണാഫ്രിക്ക മത്സരം അരങ്ങേറിയ ഓവലില്‍ കളി കാണാനെത്തിയ മല്യയെ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ കുവലുകളോടെ വരവേല്‍ക്കുകയായിരുന്നു. മല്യയെ ഇന്ത്യക്കു കൈമാറാനുള്ള നടപടി ക്രമങ്ങറള്‍ക്കിടയിലാണ് ഇദ്ദേഹം രണ്ടു വട്ടം കളി കാണാനെത്തിയത്.


കള്ളന്‍ പോകുന്നു, എന്ന വിളികളും ഉയര്‍ന്നിരുന്നു.എന്നാല്‍, കുക്കുവിളികള്‍ക്കിടയിലൂടെ അക്ഷോഭ്യനായി മല്യ നടന്നു നീങ്ങുകകയായിരുന്നു,.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ