General News

കരസേന മേധാവി തെരുവു ഗുണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ്, പ്രതിഷേധം ശക്തം , മാപ്പു പറഞ്ഞു

Mon, Jun 12, 2017

Arabianewspaper 185
കരസേന മേധാവി തെരുവു ഗുണ്ടയെന്ന് കോണ്‍ഗ്രസ് നേതാവ്, പ്രതിഷേധം ശക്തം , മാപ്പു പറഞ്ഞു

കരസേന മേധാവിയെ തെരുവു ഗുണ്ട എന്നു വിശേഷിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് മാപ്പു പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സൈന്യം സ്വീകരിക്കുന്ന ആക്രമണോത്സുക നിലപാടിനേയും കരസേന മേധാവി ബിപിന്‍ റാവത് നടത്തിയ പരാമര്‍ശങ്ങളെയും വിമര്‍ശിക്കവെയാണ് ഡെല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് വിവാദ പ്രസ്താവന നടത്തിയത്.


സന്ദീപ് ദീക്ഷിത് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട ബിജെപി ശക്തമായി രംഗത്ത് എത്തി. സോഷ്യല്‍ മീഡിയയും ദേശീയ മാധ്യമങ്ങളും ഇത് ചര്‍ച്ച ചെയ്തതോടെ സന്ദീപ് ദീക്ഷിത് മാപ്പു പറയുകയായിരുന്നു.


കോണ്‍ഗ്രസ് നേതാക്കള്‍ കരസേനയേയും സൈനികരേയും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു, വിഷയത്തില്‍ സന്ദീപ് ദീക്ഷിത് മാപ്പു പറഞ്ഞെങ്കിലും സോണിയ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.


കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും, മഹാരാഷ്ട്ര നേതാവ് സന്‍ജയ് നിരുപവും സമാനമായ രീതിയില്‍ സൈന്യത്തെ അവഹേളിച്ച് സംസാരിച്ചിരുന്നു.


Tags : Congress 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ