General News

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

Sun, Jun 11, 2017

Arabianewspaper 287
ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

ദക്ഷിണാഫ്രിക്കയെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഐസിസി ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ കടന്നു. 192 എന്ന വിജയ ലക്ഷ്യവുമായി കളിക്കിറങ്ങിയ ഇന്ത്യക്ക് ആറാം ഓവറില്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ടെങ്കിലും ശിഖര്‍ ധവാനും നായകന്‍ വിരാട് കോഹ് ലിയും ചേര്‍ന്ന് വിജയം നേടിയെടുക്കുകയായിരുന്നു.


ഇരുവരും ചേര്‍ന്ന 128 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് സഹായകമായത്.78 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മടങ്ങിയെങ്കിലും 76 റണ്‍സെടുത്ത വിരാട് കോഹ് ലി ക്രീസില്‍ പുറത്താകാതെ നിന്നു,.


12 ഓവറുകള്‍ അവശേഷിക്കെയാണ് ഇന്ത്യക്ക് വിജയം ലഭിച്ചത്. നേരത്തെ, ബൗളിംഗില്‍ മികവു കാട്ടിയ ഇന്ത്യന്‍ താരങ്ങള്‍ ദക്ഷിണാഫ്രക്കയെ 200 കടത്താതെ ഒതുക്കി.


ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമി.യിലെത്തുമെന്ന് ഉറപ്പായ ജീവന്‍മരണ പോരാട്ടത്തിലാണ് ഇന്ത്യയുടെ വിജയം.



ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് നിലവാരമുള്ള മത്സരം കാഴ്ചവെയ്ക്കാനായില്ല. ഓപ്പണര്‍മായ ഹാഷിം ആലയും ക്വിന്റണും ചേര്‍ന്ന് 76 റണ്‍സ് എടുത്തുവെങ്കിലും രവിചന്ദര്‍ അശ്വിന്‍ ഈ കൂട്ടുക്കെട്ട് തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയുടെ പതനവും ആരംഭിച്ചു, ഒരു ഘട്ടത്തില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുത്ത് മികച്ച നിലയിലായിരുന്ന അവര്‍ പൊടുന്നനെ 44.3 ഓവറില്‍ ഏവരും പുറത്തായി. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും അശ്വിന്‍, ജഡേജ, ഹാര്‍ദ്ദിക് പണ്ഡെ എന്നിവര്‍ ഒരോ വിക്കറ്റും വീതം വീഴ്ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ