General News

മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളി

Sun, Jun 11, 2017

Arabianewspaper 253
മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷക കടങ്ങള്‍ എഴുതി തള്ളി

മുപ്പതിനായിരം കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തിരുമാനിച്ചതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ് അറിയിച്ചു.


ചെറുകിട, ഇടത്തരം കര്‍ഷകരുടെ കാര്‍ഷിക കടങ്ങളാണ് എഴുതിത്തള്ളുക. കടം മൂലം നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഇത്.


കര്‍ഷകര്‍ സമരവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നത് നടപ്പിലാക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും സംസ്ഥാനത്തെ 1.07 കോടി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്നും മുഖ്യമന്ത്രി ഫട് നാവിസ് പറഞ്ഞു.


കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതോടെ സംസ്ഥാനത്തിന് ധനക്കമ്മി 1.53 ശതമാനത്തില്‍ നിന്ന് 2.71 ശതമാനമായി ഉയരും. ഏപ്രിലില്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയിരുന്നു.


ഇതേ ആവശ്യം ഉന്നയിച്ച് മദ്ധ്യ പ്രദേശിലും കര്‍ഷകര്‍ പ്ര്‌ക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. ആറുു പേര്‍ പ്രതിഷേധ സമരത്തിനിടെ കൊല്ലപ്പെട്ടിരുന്നു.


 

Tags : Maharashtra 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ